Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NILAMBUR| 'നിലമ്പൂര്‍ ജനവിധിയില്‍ സാംസ്‌കാരിക നായകര്‍ ജീവനും കൊണ്ടോടി': സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല

NILAMBUR| 'നിലമ്പൂര്‍ ജനവിധിയില്‍ സാംസ്‌കാരിക നായകര്‍ ജീവനും കൊണ്ടോടി': സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല
നിലമ്പൂരിലെ യുഡിഎഫിന്റെ വന്‍ വിജയത്തിന് പിന്നാലെ എല്‍ഡിഎഫിന്റെ നിലപാടില്ലായ്മയെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പോസ്റ്റുകളാണ് നിറയുന്നത്. ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചുകൊണ്ടെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് കണക്കിന് കിട്ടുന്നുണ്ട്. ജോജി ജോര്‍ജ്ജ് ജേക്കബ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്്റ്റ് ഇവിടെ ശ്രദ്ധേയമാകുന്നു. സിപിഎമ്മിനേയും ബിജെപിയെയും പരിഹസിച്ചു കൊണ്ടാണ് ഇദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജോജി ജോര്‍ജ്ജ് ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: നിലമ്പൂരില്‍ നിന്നും കണ്ടംവഴി ഓടിയ സാംസ്‌കാരിക നായകന്മാരെ കണ്ടെത്തുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം എന്ന് അവരുടെ ബന്ധുമിത്രാദികള്‍ അഭ്യര്‍ത്ഥിച്ചു. ഇവരുടെ അവശേഷിക്കുന്ന ഒരേയൊരു സംസ്‌കാരം ശവസംസ്‌കാരമാണെന്ന് പ്രദേശത്തെ ജനങ്ങള്‍ വിധിയെഴുതിയതിനെ തുടര്‍ന്നാണ് ഇക്കൂട്ടര്‍ ജീവനുംകൊണ്ട് ഓടിയത്. ഇവരുടെ നേതാവ് കെ ആര്‍ മീരയെ ഏതോ ആരാച്ചാര്‍ കശാപ്പു ചെയ്തു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനും സിനിമ നടന്‍ ജോയ് മാത്യുവിനും ഈ വര്‍ഷത്തെ 'നട്ടല്‍' പുരസ്‌കാരം നല്‍കാന്‍ നിലമ്പൂര്‍ പൗരസമിതി തീരുമാനിച്ചു. അതേസമയം ഇരുവരുടെയും വീടന്വേഷിച്ച് ഇന്നോവ കാറുകള്‍ കറങ്ങിനടക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. സ്വന്തം ദേശത്തുപോലും ജയിക്കാന്‍ പറ്റാത്തവന്റെ പേര് 'സ്വരാജ്' എന്നതിനുപകരം 'സ്വ പരാജ്' എന്നാക്കാന്‍ ഉന്നതാധികാര സമതി തീരുമാനിച്ചു. പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്റെ പേര് ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു 'ഗോവിന്ദ' എന്നാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആയതു ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഇതിനിടയില്‍ ശ്രീ.ഗോവിന്ദന്റെ വീട്ടില്‍ നിന്നും ഒരു കാവി നിക്കര്‍ പോലീസ് കണ്ടെടുത്തു. ഈ നിക്കറിന് വര്ഷങ്ങളുടെ പഴക്കമുണ്ടെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് മതിമറന്ന് ചിരിച്ചു വയറു പൊട്ടിയ ഇ പി ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കാണാതായ 'റിപ്പോര്‍ട്ടര്‍' ചാനല്‍ പ്രവര്‍ത്തകരെ നിലമ്പൂര്‍ വനത്തിനുള്ളില്‍ കണ്ടെത്തി. മരം മുറിക്കുന്ന തിരക്കിലായിരുന്ന അവര്‍ കാട് വിട്ട് പുറത്തുവരാന്‍ കൂട്ടാക്കിയില്ല. യോഗ ദിനത്തോടനുബന്ധിച്ച് നിലമ്പൂരില്‍ ശവാസനത്തിലായ ബി ജെ പി ഇനി എഴുന്നേല്‍ക്കാതെ ആ കിടപ്പങ്ങ് തുടരാന്‍ തീരുമാനിച്ചു. നിങ്ങള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ നിലമ്പൂരില്‍ നിന്ന് ....

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in