Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'കാഫിര്‍' വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചത് ആര്? ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം

'കാഫിര്‍' വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചത് ആര്? ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം

2024-ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്. പ്രതികളിലേക്ക് എത്താന്‍ കഴിഞ്ഞില്ലെന്ന് കാട്ടി മുന്‍പ് പോലീസ് കോടതിയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പുതിയ എസ്.ഐ.ടി കേസ് അന്വേഷിക്കുക.

കോഴിക്കോട് റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. വടകര പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉള്‍പ്പെടെ ഏഴുപേര്‍ കൂടി ഈ പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കാട്ടി കഴിഞ്ഞ ഏപ്രിലില്‍ വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും, ഡിജിറ്റല്‍ തെളിവുകളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പുനരന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. 

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസമായിരുന്നു വിവാദ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.കെ ശൈലജക്കെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലനെതിരെ ഇടതുപക്ഷ സൈബര്‍ ഗ്രൂപ്പുകളിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് എന്ന പേരില്‍ സന്ദേശം പ്രചരിപ്പിച്ചത്. 'മറ്റേതോ കാഫിറായ സ്ത്രീ സ്ഥാനാര്‍ഥി... ആര്‍ക്കാണ് നമ്മള്‍ വോട്ട് ചെയ്യേണ്ടത്... നമ്മളില്‍ പെട്ടവനല്ലേ... ചിന്തിച്ചു വോട്ട് ചെയ്യുക...'  എന്ന രീതിയിലായിരുന്നു സ്‌ക്രീന്‍ഷോര്‍ട്ട് പ്രചരിച്ചത്. പി.കെ. മുഹമ്മദ് കാസിം എന്നയാള്‍ വാട്സ്ആപ്പില്‍ അയച്ചെന്ന് വരുത്തിതീര്‍ത്താണ് വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത്. 

എല്‍.ഡി.എഫ് പരാതിയില്‍ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരില്‍ കേസെടുത്തെങ്കിലും അന്വേഷണം ചെന്നെത്തിയത് ഡി.വൈ.എഫ്.ഐ നേതാവിലേക്കായിരുന്നു. 'പോരാളി ഷാജി', 'അമ്പാടിമുക്ക് സഖാക്കള്‍' തുടങ്ങിയ ഇടത് സൈബര്‍ പേജുകളുടെ അഡ്മിന്‍മാര്‍ സന്ദേശം പ്രചരിപ്പിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു.ഇവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും, അത് ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കുന്നതായാണ് പോലീസ് വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

പിണറായി സര്‍ക്കാരിന്‍റെ ഭരണക്കാലത്ത്  ഈ സ്‌ക്രീന്‍ഷോട്ട് ആര് സൃഷ്ടിച്ചുവെന്നോ അതിന് പിന്നിലെ ഗൂഢാലോചനയോ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ വീണ്ടും അപേക്ഷ നല്‍കി കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് നീക്കം നടത്തുന്നത്.


Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in