പ്രിയങ്ക ഗാന്ധിക്ക് എതിരായ സി പി ഐ യുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരം ; കെ.മുരളീധരന്‍
Jaihind TV News Report
Jaihind TV Web Desk
November 01, 2024
1 min read
•
Updated: June 04, 2026
കോഴിക്കോട് : വയനാട്ടില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായ സി പി ഐ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് കെ.മുരളിധരന്‍. വയനാട്ടില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കലാണ് യു ഡി എഫ് ലക്ഷ്യം. വയനാട്ടില്‍ ഇടതുമുന്നണി മത്സര രംഗത്ത് നിന്ന് മാറണമായിരുന്നുവെന്നും കെ.മുരളീധരന്‍ പറഞ്ഞു.
സി പി ഐ ആണ് ഇവിടെ മത്സരിക്കുന്നത്.ഇന്ത്യ മുന്നണിയുടെ ഭാഗമായ സി പി ഐ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തികച്ചും നിഷേധാത്മക സമീപനമാണ് വയനാടിനോട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതെസമയം വൈകാരികമായി മാത്രമല്ല രാഷ്ട്രിയമായ പോരാട്ടമാണ് വയനാട്ടിലേത്. പ്രിയങ്ക ഗാന്ധിക്ക് എതിരായ സി പി ഐ യുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരമെന്നും കെ മുരളിധരന്‍ കോഴിക്കോട് മുക്കത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10