Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സിപിഎം കേരളത്തില്‍ ബിജെപിയുടെ എ ടീം; ഏലംകുളത്തെ ബാനർ ഒടുവിലത്തെ ഉദാഹരണം': ജയ്റാം രമേശ്

'സിപിഎം കേരളത്തില്‍ ബിജെപിയുടെ എ ടീം; ഏലംകുളത്തെ ബാനർ ഒടുവിലത്തെ ഉദാഹരണം': ജയ്റാം രമേശ്
  മലപ്പുറം/പെരിന്തല്‍മണ്ണ: ഭാരത് ജോഡോ യാത്രയുടെ ജനസ്വീകാര്യതയില്‍ സിപിഎമ്മിനുള്ള അസഹിഷ്ണുത പരസ്യമായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് മാധ്യമവിഭാഗത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി നേതാവ് ജയ്റാം രമേശ്. രാഹുൽ ഗാന്ധി യാത്രയിലുടനീളം സംസാരിച്ചത് ആർഎസ്എസിനെതിരെയാണ്. കേരളത്തിൽ ബിജെപിയുടെ എ ടീം ആയാണ് സിപിഎം പ്രവർത്തിക്കുന്നത്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏലംകുളത്തെ ഡിവൈഎഫ്ഐ ബാനറെന്നും ജയ്റാം രമേശ് പറഞ്ഞു. സിപിഎമ്മിന്‍റെ ഇത്തരം നടപടി കോൺഗ്രസിന് കൂടുതല്‍ കരുത്താണ് നൽകന്നത്. സിപിഎമ്മിന് രണ്ട് മുഖമാണുള്ളത്. കേരളത്തിന് പുറത്ത് സിപിഎം മതേതര കക്ഷികൾക്കൊപ്പവും കേരളത്തിൽ ബിജെപിക്കൊപ്പം നിന്ന് കോൺഗ്രസിനെതിരെയുമാണ് സിപിഎമ്മിന്‍റെ പ്രവര്‍ത്തനം. മതേതര കക്ഷി നേതാക്കളെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിക്കുകയാണ്. സീതാറാം യെച്ചൂരി അടക്കമുള്ളവർ വന്നാൽ സന്തോഷമെന്നും ജയ്റാം രമേശ് പെരിന്തല്‍മണ്ണയില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യാത്രയുടെ ചെയർമാന്‍ കൂടിയായ കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാമും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in