കെപിസിസി പ്രസിഡന്‍റിനെതിരെ കേസെടുത്ത നടപടി; സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്
Jaihind TV News Report
Jaihind TV Web Desk
May 19, 2022
1 min read
•
Updated: June 10, 2026
കണ്ണൂർ : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ അനാവശ്യമായി കേസെടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തി.
കണ്ണൂരിൽ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി. ഡിസിസി ഓഫീസിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്‍റ് റോയി കപ്പൽകാടൻ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നൗഷാദ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ടൗണിലായിരുന്നു പ്രതിഷേധ പ്രകടനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10