Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബിജെപി കൗൺസിലർ ആർ. സുഗതന് തിരിച്ചടി; കാപ്പ തടവ് ഉപദേശക സമിതി ശരിവച്ചു; കൗൺസിലർ സ്ഥാനം തെറിച്ചേക്കും

ബിജെപി കൗൺസിലർ ആർ. സുഗതന് തിരിച്ചടി; കാപ്പ തടവ് ഉപദേശക സമിതി ശരിവച്ചു; കൗൺസിലർ സ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് വീണ്ടും കനത്ത തിരിച്ചടി. സുഗതനെ ആറ് മാസത്തേക്ക് തടവിലാക്കാനുള്ള കാപ്പ (KAAPA) ഉത്തരവ് കാപ്പ ഉപദേശക സമിതി ശരിവച്ചു. ഈ നടപടിക്കെതിരെ സുഗതന് ഇനി ഹൈക്കോടതിയെ സമീപിക്കാൻ നിയമപരമായ അവസരമുണ്ട്. എന്നാൽ, ഹൈക്കോടതിയും ഈ ഹർജി തള്ളുകയാണെങ്കിൽ സുഗതന് ജയിലിൽ തുടരേണ്ടി വരും. ഇതോടെ കോർപ്പറേഷനിലെ കൗൺസിലർ സ്ഥാനവും സുഗതന് നഷ്‌ടമായേക്കും. നിലവിൽ വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പശ്ചാത്തലത്തിലാണ് സുഗതനെതിരെ കാപ്പ ചുമത്തിയത്. 2019 ഓഗസ്റ്റ് 25-ന് ഒരാളെ കല്ല് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, 2023 ജൂലൈയിൽ മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും തകർത്ത കേസ്, ഭർത്താവിനോടുള്ള പക തീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച കേസ് എന്നിവ സുഗതനെതിരെയുണ്ട്. കൂടാതെ, 2025 മാർച്ച് 14-ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യാശ്രമ കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇവയ്ക്ക് പുറമെ, 2025 ജൂലൈ 25-ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയതിനും സുഗതനെതിരെ കേസുണ്ട്. ഒടുവിലായി 2026 ഫെബ്രുവരി 2-ന്, അന്നത്തെ എംഎൽഎ ആയിരുന്ന വി. കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും സുഗതൻ പ്രതിയാണ്. ഈ കേസുകളെല്ലാം നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സുഗതനെ വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയതും ഇയാൾ വിജയിച്ചതും.

Related articles

See all
Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in