Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഷറഫുദീനും സംഗീത് പ്രതാപും ഒന്നിക്കുന്ന "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ": ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് തിങ്ക് മ്യൂസിക് സ്വന്തമാക്കി

ഷറഫുദീനും സംഗീത് പ്രതാപും ഒന്നിക്കുന്ന "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ": ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് തിങ്ക് മ്യൂസിക് സ്വന്തമാക്കി

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ" എന്ന ചിത്രത്തിന്റെ മ്യൂസിക് അവകാശം പ്രമുഖ ഓഡിയോ ലേബലായ തിങ്ക് മ്യൂസിക് സ്വന്തമാക്കി. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസും സുജിത് ജെ നായരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികയായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് നിലീൻ സാന്ദ്രയാണ്.

നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഷറഫുദീനെയും സംഗീത് പ്രതാപിനെയും തികച്ചും വ്യത്യസ്തവും കൗതുകകരവുമായ ഗെറ്റപ്പിലാണ് പോസ്റ്ററിൽ അവതരിപ്പിച്ചത്. തങ്ങളുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളായിരിക്കും ഇതെന്ന് സൂചനകളുണ്ട്. കൊടുങ്ങല്ലൂർ, കൊച്ചി എന്നിവിടങ്ങളിലായി 55 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ പൂർത്തിയായത്.

കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്.

ഛായാഗ്രഹണം: അഖിൽ സേവ്യർ, എഡിറ്റിംഗ്: രാകേഷ് ചെറുമഠം, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രലങ്കാരം: ആരതി ഗോപാൽ, കലാസംവിധാനം: അപ്പുണ്ണി സാജൻ എന്നിവരാണ് പ്രധാന അണിയറപ്രവർത്തകർ.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in