കെ മുരളീധരന് നേരെ ബിജെപി ആക്രമണം ; പ്രവർത്തകന് ഗുരുതര പരിക്ക്
Jaihind TV News Report
Jaihind TV Web Desk
April 05, 2021
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് നേരെ ബി.ജെ.പി ആക്രമണം. നേമം സ്റ്റുഡിയോ റോഡില്‍ വെച്ചാണ് കെ മുരളീധരന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീറിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. കല്ലേറില്‍ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു.
നേമത്തെ കെ മുരളീധരന്‍റെ സ്ഥാനാർത്ഥിത്വത്തില്‍ എതിരാളികള്‍ അസ്വസ്ഥരാണ്. മുരളീധരന് ലഭിക്കുന്ന ജനപിന്തുണയിലും സ്വീകാര്യതയിലും സിപിഎം-ബിജെപി ക്യാമ്പുകള്‍ ഒരുപോലെ പരിഭ്രാന്തിയിലാണ്. പരാജയഭീതിയില്‍ അക്രമം അഴിച്ചുവിട്ട് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമമെന്നും ഇതുകൊണ്ടൊന്നും യുഡിഎഫിന്‍റെ മുന്നേറ്റത്തെ തടയാനാവില്ലെന്നും നേതാക്കള്‍ പ്രതികരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10