Logo
Sat, Jun 27, 2026 • 08:48 PM
LIVE TV
Watch

No business videos available

No Middle East videos available

ദേശീയപതാക തലകീഴായി ഉയർത്തി ; വെട്ടിലായി ബംഗാള്‍ സിപിഎം പിബി അംഗം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 15, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ദേശീയപതാക തലകീഴായി ഉയർത്തി ; വെട്ടിലായി ബംഗാള്‍ സിപിഎം പിബി അംഗം
തിരുവനന്തപുരം : ദേശീയപതാക തലതിരിച്ച് ഉയർത്തി സിപിഎം പോളിറ്റ്ബ്യൂറോ അംഗവും ബംഗാളിലെ മുതിർന്ന നേതാവുമായ ബിമൻ ബോസ്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ  നിരവധി പേർ പങ്കുവെച്ചു. തിരുവനന്തപുരത്ത് എകെജി സെന്‍ററിലും ദേശീയപതാക സിപിഎം പതാകയോട് ചേര്‍ന്ന് ഉയർത്തിയത് വിവാദമായിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51/എ യുടെ ലംഘനമാണ് നടന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാര്‍ട്ടി സെക്രട്ടറി എ.വിജയരാഘവനാണ് എകെജി സെന്‍ററില്‍ പതാക ഉയര്‍ത്തിയത്. സംഭവത്തില്‍ ഡിജിപിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്. കമ്മീഷണർക്ക് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്  സുധീർ ഷായാണ് പരാതി നല്‍കിയത്. ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ 2002, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ഓഫ് നാഷണല്‍ ഹോണര്‍ ആക്ട് എന്നിവയുടെ ചട്ടങ്ങള്‍ പാലിക്കാതെ ദേശീയ പതാക ഉയര്‍ത്തിയത് നിയമലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. ദേശീയപതാകയെ അപമാനിച്ചതിലും അവഹേളിച്ചതിലും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10