Logo
Tue, Jul 28, 2026 • 11:55 AM
LIVE TV
Watch

No business videos available

No Middle East videos available

അൽത്താഫ് സലീം നായകനായി 'പ്ലൂട്ടോ' ജൂലൈ 30ന് തിയേറ്ററുകളിൽ; ഏലിയൻ കോമഡിയുമായി ആദിത്യൻ ചന്ദ്രശേഖർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 28, 2026
1 min read
SHARE:
SAVE: Login to save

അൽത്താഫ് സലീം നായകനായി 'പ്ലൂട്ടോ' ജൂലൈ 30ന് തിയേറ്ററുകളിൽ; ഏലിയൻ കോമഡിയുമായി ആദിത്യൻ ചന്ദ്രശേഖർ

അൽത്താഫ് സലീമിനെ കേന്ദ്ര കഥാപാത്രമാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന 'പ്ലൂട്ടോ' ജൂലൈ 30ന് തിയേറ്ററുകളിലെത്തും. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാറും രഷ്മി റെജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെഞ്ച്വറി ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്. അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഗൾഫ് രാജ്യങ്ങളിൽ (GCC) ട്രൂത്ത് ഗ്ലോബൽ ഫിലിംസും, ജിസിസിക്ക് പുറത്തുള്ള വിദേശ വിപണികളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം വിതരണം ചെയ്യും. മനുഷ്യരുടെ ലോകത്തേക്ക് എത്തിച്ചേരുന്ന ഒരു ഏലിയനെയും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ അബദ്ധങ്ങളും തമാശകളുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാള സിനിമയിൽ അപൂർവമായി പരീക്ഷിക്കപ്പെടുന്ന ഏലിയൻ കോമഡി ജോണറിലേക്ക് പുതിയൊരു ചുവടുവയ്പ്പായാണ് 'പ്ലൂട്ടോ' എത്തുന്നത്.

നിയാസ് മുഹമ്മദാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് അർക്കാഡോ സംഗീതം ഒരുക്കുന്നു. സനത് ശിവരാജാണ് എഡിറ്റർ. ജയകൃഷ്ണൻ ആർ. കെ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ അനന്തു സുരേഷും കിഷോർ ആർ. കൃഷ്ണനും ആണ്. അർജ്ജുനൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നൗഫൽ സലിം അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു.

ജാവേദ് ചെമ്പ് (പ്രൊഡക്ഷൻ കൺട്രോളർ), പക്കു (പ്രൊഡക്ഷൻ മാനേജർ), രാഖിൽ (പ്രൊഡക്ഷൻ ഡിസൈനർ), റോണക്സ് സേവ്യർ (മേക്കപ്പ്), സ്റ്റെഫി സേവ്യർ (കോസ്റ്റ്യൂം ഡിസൈൻ), ശങ്കരൻ എ. എസ്., കെ. സി. സിദ്ധാർത്ഥൻ (സൗണ്ട് ഡിസൈൻ), വിഷ്ണു സുജാതൻ (സൗണ്ട് മിക്സിംഗ്), ഫ്ലയിങ് പ്ലൂട്ടോ (വിഎഫ്എക്സ്), എപിയൻസ് (സ്റ്റണ്ട്), സണ്ണി താഴുതല (ഫിനാൻസ് കൺട്രോളർ), അമൽ സി. സദർ (സ്റ്റിൽസ്), ടെൻ പോയ്ന്റ്സ് (ഡിസൈൻ), ലൂപ്പ് സ്റ്റോറീസ് (പ്രോജക്ട് ഡിസൈൻ & മാർക്കറ്റിംഗ് സ്ട്രാറ്റജി), സ്‌നേക് പ്ലാന്റ് (വിഷ്വൽ പ്രൊമോഷൻസ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പി.ആർ.ഒ എ. എസ്. ദിനേശാണ്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10