Logo
Sun, Jun 07, 2026 • 04:51 PM
LIVE TV
Watch

No business videos available

No Middle East videos available

Air India plane crash| അഹമ്മദാബാദ് വിമാനാപകടത്തില്‍ അത്ഭുത രക്ഷപ്പെടല്‍; 204 പേര്‍ മരിച്ച ദുരന്തത്തില്‍ ജീവന്‍ തിരികെക്കിട്ടിയത് ഒരാള്‍ക്ക് മാത്രം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 12, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

Air India plane crash| അഹമ്മദാബാദ് വിമാനാപകടത്തില്‍ അത്ഭുത രക്ഷപ്പെടല്‍; 204 പേര്‍ മരിച്ച ദുരന്തത്തില്‍ ജീവന്‍ തിരികെക്കിട്ടിയത് ഒരാള്‍ക്ക് മാത്രം
അഹമ്മദാബാദ്: ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണുണ്ടായ ദുരന്തത്തില്‍ ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 230 യാത്രക്കാരും 12 ജീവനക്കാരുമായി യാത്ര തിരിച്ച വിമാനത്തില്‍ നിന്ന് രമേഷ് വിശ്വസ്‌കുമാര്‍ ബുചര്‍വാദ എന്ന 38-കാരനാണ് ജീവനോടെ പുറത്തെത്തിയത്. അപകടത്തില്‍ ഇതുവരെ 204 പേര്‍ മരിച്ചതായി അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു. വിമാനത്തിലെ 11A സീറ്റിലിരുന്ന യാത്രക്കാരനായിരുന്നു രമേഷ്. അപകടം നടക്കുന്നതിനിടെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയാണ് രമേഷ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ രമേഷ് അപകടസ്ഥലത്തേക്ക് നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഒരു യാത്രക്കാരന്‍ രക്ഷപ്പെട്ടതായി അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ ജി.എസ്. മാലിക് സ്ഥിരീകരിച്ചു. '11A സീറ്റിലുണ്ടായിരുന്ന ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യയെക്കുറിച്ച് ഇപ്പോള്‍ കൃത്യമായി പറയാനാവില്ല. വിമാനം ജനവാസമേഖലയിലാണ് തകര്‍ന്നുവീണത് എന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്,' എന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട AI171 വിമാനം, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1:39-ന് പറന്നുയര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. വെറും 625 അടി മാത്രം ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. ബി.ജെ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ഇതോടെ 242 പേരുടെ യാത്ര ഒരു വന്‍ ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10