ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സുപ്രധാന അഴിച്ചുപണി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിനെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിച്ചു. ഉടനടി പ്രാബല്യത്തോടെയാണ് നിയമനം. സംസ്ഥാന സര്‍ക്കാരിലെ അധികാര കൈമാറ്റത്തിനൊപ്പം പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിലും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാനമായ നടപടി.
സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ ഇത്തരമൊരു പുനഃസംഘടന ഉണ്ടായത്. വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടുന്നതിനായി പാര്‍ട്ടിയെ താഴെത്തട്ടു മുതല്‍ ശക്തിപ്പെടുത്തുന്നതിലും വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിലും ബി.കെ. ഹരിപ്രസാദിന്റെ നേതൃത്വം നിര്‍ണ്ണായക പങ്കുവഹിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്
കര്‍ണാടക കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍; ബി.കെ. ഹരിപ്രസാദ് കെ.പി.സി.സി അധ്യക്ഷൻ