വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; എംഎൽഎ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം: വി.ഡി.സതീശന്‍
Jaihind TV News Report
Jaihind TV Web Desk
April 24, 2024
1 min read
•
Updated: June 09, 2026
തിരുവനന്തപുരം: പരാജയ ഭീതിയിലായതിനാലാണ് വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സിപിഎം ക്രിമിനലുകൾ ബോധപൂർവ്വം അക്രമം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷിന്‍റെ തലയ്ക്കും നെഞ്ചിലും സിപിഎം അക്രമികൾ നടത്തിയ കല്ലേറിൽ പരിക്കേറ്റു. നിരവധി കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. എംഎൽഎയ്ക്കും പ്രവർത്തകർക്കും എതിരായ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരാജയം ഉറപ്പിച്ച സിപിഎം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വോട്ടെടുപ്പ് കഴിയുന്നത് വരെ ആക്രമവും തുടരാനാണ് സാധ്യത. സംസ്ഥാന വ്യാപകമായി പോലീസ് ജാഗ്രത പലിക്കണം. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10