Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അബ്ദുല്‍ റഹീമിന്റെ ജയില്‍ശിക്ഷ ഇന്ന് അവസാനിക്കും; തിരിച്ചുവരവ് കാത്ത് നാടും കുടുംബവും

അബ്ദുല്‍ റഹീമിന്റെ ജയില്‍ശിക്ഷ ഇന്ന് അവസാനിക്കും; തിരിച്ചുവരവ് കാത്ത് നാടും കുടുംബവും




റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ശിക്ഷാ കാലാവധി ഇന്ന് (മെയ് 19) അവസാനിക്കും. വരാനിരിക്കുന്ന പെരുന്നാള്‍ അവധിക്ക് മുന്‍പായി റഹീമിനെ പുറത്തിറക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് കുടുംബത്തിന്റെയും നിയമസഹായ സമിതിയുടെയും നീക്കം. റഹീമിന്റെ തിരിച്ചുവരവിനായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

2006 നവംബറിലാണ് സൗദി ബാലനായ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. തുടര്‍ന്ന് 2012-ല്‍ കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍, ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നുചേര്‍ന്ന് ദിയാധനമായി ഒന്നരക്കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) സമാഹരിച്ചു നല്‍കിയതോടെ കോടതി വധശിക്ഷ ഒഴിവാക്കുകയായിരുന്നു. വധശിക്ഷ ഒഴിവാക്കിയെങ്കിലും മറ്റ് വകുപ്പുകളിലായി 20 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഈ ശിക്ഷാ കാലാവധിയാണ് ഇന്ന് പൂര്‍ത്തിയാകുന്നത്.

അതേസമയം, റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച ഫണ്ടില്‍ പതിനൊന്നരക്കോടി രൂപയോളം ഇനിയും ബാക്കിയുണ്ട്. റഹീം നാട്ടിലെത്തിയ ശേഷം നിയമസഹായ കമ്മിറ്റി യോഗം ചേര്‍ന്ന് ഈ തുക എന്ത് ചെയ്യണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in