Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Editors Pick

X മിനി നാനോ - ബ്ലൂ ടൂത്ത് സ്പീക്കറിലെ കുഞ്ഞന്‍

X മിനി നാനോ - ബ്ലൂ ടൂത്ത് സ്പീക്കറിലെ കുഞ്ഞന്‍
പാട്ട് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? ശബ്ദത്തിന്‍റെ സൂക്ഷ്മഭാവങ്ങള്‍ ആസ്വാദകരിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ പ്രിയമേറുകയാണ്. ഹെഡ്സെറ്റുകള്‍ പോലെ തന്നെ പ്രിയമേറുകയാണ് ബ്ലൂ ടൂത്ത് സ്പീക്കറുകള്‍ക്കും.  ഇത്തരത്തില്‍‌ വിപണിയില്‍ ഇന്ന് ലഭിക്കുന്ന ഏറ്റവും കുഞ്ഞനെ പരിചയപ്പെടാം. X മിനി നാനോ X ആണ് വിപണിയില്‍ ഇന്ന് ലഭിക്കുന്ന ഏറ്റവും കുഞ്ഞന്‍ ബ്ലൂടൂത്ത് സ്പീക്കര്‍. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ശബ്ദത്തിന്‍റെ കാര്യത്തില്‍‌ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല ഈ മോഡല്‍. ഉയര്‍ന്ന ക്വാളിറ്റിയുള്ള ശബ്ദം നല്‍കുന്ന ബ്ലൂടൂത്ത് സ്പീക്കറാണ് X മിനി നാനോ X. ചെറിയ ബാരലിന്‍റെ ആകൃതിയിലുള്ള നാനോ എക്സിന്‍റെ അടിഭാഗത്താണ് പവര്‍ ബട്ടണ്‍. പവര്‍ ബട്ടണില്‍ ലോംഗ് പ്രസ് ചെയ്ത് ഉപകരണത്തെ ഫോണുമായി പെയര്‍ ചെയ്യാന്‍ സാധിക്കും. യു.എസ്.ബി പോര്‍ട്ടും നാനോയ്ക്കുണ്ട്.  ആകര്‍ഷകമായ മെറ്റല്‍ ബോഡി നാനോയെ മനോഹരമാക്കുന്നു. ബ്വില്‍റ്റ് ഇന്‍  മൈക്രോഫോണും നാനോ എക്സിലുണ്ട്. മികച്ച ബാറ്ററി ബാക്ക്അപ്പാണ് നാനോ എക്സിന്‍റെ മറ്റൊരു പ്രത്യേകത. 6 മണിക്കൂര്‍ തുടര്‍ച്ചയായി പ്ലേബാക്ക് ഉറപ്പ് നല്‍കുന്ന നാനോ എക്സിന്‍റെ വില 1200 രൂപയാണ്.

Related articles

See all
Popular News

വാട്‌സ്ആപ്പിനും ടെലഗ്രാമിനും 'സിം-ബൈൻഡിങ്' നിർബന്ധം; കർശന ചട്ടങ്ങളുമായി കേന്ദ്ര സർക്കാർ

Popular News

ഇനി ക്യുആർ കോഡിലേക്ക് നോക്കിയാൽ മാത്രം മതി; വോയിസ് കമാൻഡിൽ പണമടയ്ക്കാം, 'ജിയോ ഗ്ലാസസ്' അവത...

Popular News

37,700 കോടിയുടെ മെഗാ ഐ.പി.ഒ; ഹ്യുണ്ടായുടെ റെക്കോർഡ് തകർക്കാൻ ജിയോ പ്ലാറ്റ്‌ഫോംസ് വരുന്നു

Popular News

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

Save your stories

Sign in