Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും കൂടുതൽ ശക്തമാക്കുന്നതിനായി 'റെസ്ട്രിക്റ്റഡ് ചാറ്റ്' (Restricted Chat) എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. വാട്‌സ്ആപ്പിൽ നിലവിലുള്ള 'അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി' ഫീച്ചറിന്റെ കൂടുതൽ നവീകരിച്ച രൂപമാണിത്. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ ഉപയോക്താക്കളുടെ ചാറ്റുകൾക്ക് നാല് തരത്തിലുള്ള അധിക നിയന്ത്രണങ്ങളാണ് ലഭിക്കുന്നത്.

  • ഗാലറി സേവിങ് തടയുന്നു: ചാറ്റിലൂടെ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫോണിലെഗാലറിയിൽ ഓട്ടോമാറ്റിക്കായി സേവ് ആകില്ല
  • എക്‌സ്‌പോർട്ട് നിയന്ത്രണം: റെസ്ട്രിക്റ്റഡ് ചാറ്റിലെ സംഭാഷണങ്ങൾ എക്‌സ്‌പോർട്ട് ചെയ്യാൻ സാധിക്കില്ല
  • മെറ്റാ എ.ഐ ഉപയോഗിക്കാൻ കഴിയില്ല: ആ പ്രത്യേക സംഭാഷണത്തിനുള്ളിൽ മെറ്റാ എ.ഐ (Meta AI) ഫീച്ചറുകൾ ലഭ്യമാകില്ല.
  • ലിങ്ക്ഡ് ഡിവൈസുകളിൽ ലഭ്യമാകില്ല: കണക്റ്റ് ചെയ്തിട്ടുള്ള മറ്റ് ഡിവൈസുകളിൽ (Linked Devices) ഈ ചാറ്റ് കാണാനോ ഉപയോഗിക്കാനോ കഴിയില്ല.

    ഇതിൽ നാലാമത്തെ നിയന്ത്രണമാണ് ഏറ്റവും പ്രധാനപ്പെട്ടതായി വിലയിരുത്തപ്പെടുന്നത്. അനധികൃത വാട്‌സ്ആപ്പ് ക്ലയന്റുകളും എ.ഐ ടൂളുകളും സാധാരണയായി സന്ദേശങ്ങൾ ചോർത്താൻ ലിങ്ക്ഡ് ഡിവൈസുകളെയാണ് ആശ്രയിക്കുന്നത്. ഈ ഫീച്ചറിലൂടെ ആ പഴുതുകൾ പൂർണ്ണമായി അടയ്ക്കപ്പെടുന്നു. ഉപയോക്താവ് തന്റെ അക്കൗണ്ടിൽ ഏതെങ്കിലും അനൗദ്യോഗിക ആപ്പോ എ.ഐ ഏജന്റോ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും റെസ്ട്രിക്റ്റഡ് ചാറ്റിനുള്ളിലെ സന്ദേശങ്ങൾ വായിക്കാൻ ആ ടൂളുകൾക്ക് കഴിയില്ല. 

    ഈ ഫീച്ചർ ഓൺ ചെയ്യുമ്പോൾ, സന്ദേശങ്ങൾ പ്രൈമറി ഡിവൈസിൽ മാത്രമേ ലഭ്യമാകൂ എന്ന മുന്നറിയിപ്പ് നൽകുന്ന സിസ്റ്റം മെസ്സേജ് ചാറ്റിൽ കാണിക്കും. ഇതിലൂടെ സംഭാഷണത്തിലുള്ള എല്ലാവർക്കും ഈ നിയന്ത്രണത്തെക്കുറിച്ച് വിവരവും ലഭിക്കും. 

    അതേസമയം, ഈ ഫീച്ചർ ഓൺ ചെയ്തില്ലെങ്കിലും സാധാരണ ചാറ്റുകൾ സുരക്ഷിതമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. വാട്‌സ്ആപ്പിലെ എല്ലാ ചാറ്റുകളും എപ്പോഴും 'എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്' ആയിരിക്കും. ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്ന ഒരു അധിക സുരക്ഷാ സംവിധാനം മാത്രമാണിത്. നിലവിൽ ബീറ്റാ ടെസ്റ്റിങ്ങിലുള്ള ഈ ഫീച്ചർ എന്നുമുതൽ എല്ലാവർക്കും ലഭ്യമാകുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.  





Related articles

See all
Popular News

പകുതി വിലയിൽ പുതിയ എഐ മോഡലുകൾ: ഓപ്പൺഎഐ ജിപിടി-6 സോളും ലൂണയും പുറത്തിറക്കി

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ...

Popular News

‘പ്രോ’ ഇനി കൂടുതൽ പ്രോ! ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിച്ച് ആപ്പിൾ

Popular News

‘80കളിൽ ഇവർ എങ്ങനെയിരിക്കും?’; താരങ്ങളും നേതാക്കളും റെട്രോ ലുക്കിൽ, വൈറലായി AI ട്രെൻഡ്

Save your stories

Sign in