ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ്മൂട്ടി
സിനിമയിലെന്നപോലെ ഗാഡ്‌ജറ്റുകളുടെ ലോകത്തും പുതിയ തരംഗങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി, ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി.
പുതിയ സാങ്കേതികവിദ്യകളും ഫോണുകളും വിപണിയിലെത്തുമ്പോൾ തന്നെ അത് സ്വന്തമാക്കാറുള്ള മമ്മൂട്ടി, മൊബൈൽ കിങ് എം.ഡി. ഫയാസിൽ നിന്നാണ് ഈ പ്രീമിയം സ്മാർട്ട്‌ഫോൺ ഏറ്റുവാങ്ങിയത്. മുൻപ് സാംസങ് ഗാലക്സി ഫോൾഡ് ഫോണുകൾ ആദ്യം സ്വന്തമാക്കിയ താരത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു.
48MP വേരിയബിൾ അപ്പേർച്ചർ ഫ്യൂഷൻ ക്യാമറ, കരുത്തുറ്റ A20 പ്രോ ചിപ്‌സെറ്റ്, ഡ്യുവൽ 16-കോർ ന്യൂറൽ എൻജിൻ, പുതിയ വേപ്പർ ചേംബർ തെർമൽ മാനേജ്‌മെന്റ് സിസ്റ്റം, ഏറ്റവും മികച്ച ബാറ്ററി ലൈഫ് എന്നിവയാണ് ഐഫോൺ 18 പ്രോ മാക്സിന്റെ പ്രധാന സവിശേഷതകൾ.
ആപ്പിൾ ഇന്റലിജൻസും പുതിയ സിറി എ.ഐ. ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഫോണിന് കേരളത്തിൽ ഏകദേശം 1,79,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.