Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇനി ക്യുആർ കോഡിലേക്ക് നോക്കിയാൽ മാത്രം മതി; വോയിസ് കമാൻഡിൽ പണമടയ്ക്കാം, 'ജിയോ ഗ്ലാസസ്' അവതരിപ്പിച്ച് ജിയോ

ഇനി ക്യുആർ കോഡിലേക്ക് നോക്കിയാൽ മാത്രം മതി; വോയിസ് കമാൻഡിൽ പണമടയ്ക്കാം, 'ജിയോ ഗ്ലാസസ്' അവതരിപ്പിച്ച് ജിയോ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന 'ഇന്ത്യ മൊബൈൽ കോൺഗ്രസിൽ' തങ്ങളുടെ അത്യാധുനിക എഐ സ്മാർട്ട് വെയറബിൾ ഉപകരണമായ 'ജിയോ ഗ്ലാസസ്' (Jio Glasses) അവതരിപ്പിച്ച് റിലയൻസ് ജിയോ. ഫോൺ എടുക്കാതെയും ആപ്പുകൾ തുറക്കാതെയും വെറുമൊരു ക്യുആർ (QR) കോഡിലേക്ക് നോക്കി വോയിസ് കമാൻഡ് നൽകി മാത്രം യുപിഐ (UPI) പണമിടപാടുകൾ നടത്താൻ ഈ എഐ ഗ്ലാസ് ഉപയോക്താക്കളെ സഹായിക്കും.

ജിയോ ഗ്ലാസസിലെ ക്യാമറ ക്യുആർ കോഡ് സ്കാൻ ചെയ്യുകയും, ഉപയോക്താവ് നൽകുന്ന ശബ്ദ നിർദ്ദേശത്തിന്റെ (Voice Command) അടിസ്ഥാനത്തിൽ പേയ്മെന്റ് പൂർത്തിയാക്കുകയും ചെയ്യും. 'യുപിഐ സർക്കിൾ' വഴിയാണ് ഇടപാടുകൾ സാധ്യമാകുന്നത്. യുപിഐ സർക്കിൾ ചട്ടങ്ങൾ പ്രകാരം ഓരോ ഇടപാടിലും 5,000 രൂപ വരെയും പ്രതിമാസം 15,000 രൂപ വരെയും പണമടയ്ക്കാൻ സാധിക്കും.

ഡിജിറ്റൽ പേയ്മെന്റുകൾക്ക് പുറമെ, വ്യത്യസ്ത ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവർക്ക് തത്സമയ വിവർത്തനം (Real-time Translation) സാധ്യമാക്കുന്ന എഐ സാങ്കേതികവിദ്യയും ഇതിലുണ്ട്. ഒരാൾ സംസാരിക്കുന്നത് മറുവശത്തുള്ളയാളുടെ ഭാഷയിലേക്ക് അപ്പോൾത്തന്നെ തർജ്ജമ ചെയ്യാൻ ഈ ഗ്ലാസിന് സാധിക്കും. മീറ്റിംഗുകളിലും ചർച്ചകളിലും വിവരങ്ങൾ രേഖപ്പെടുത്താനുള്ള എഐ നോട്ട്-ടേക്കിങ് (AI Note-taking) സംവിധാനവും ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ കമന്ററി കേൾക്കാനുള്ള സൗകര്യവും ജിയോ ഗ്ലാസസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Related articles

See all
Popular News

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

Popular News

പകുതി വിലയിൽ പുതിയ എഐ മോഡലുകൾ: ഓപ്പൺഎഐ ജിപിടി-6 സോളും ലൂണയും പുറത്തിറക്കി

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ...

Popular News

‘പ്രോ’ ഇനി കൂടുതൽ പ്രോ! ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിച്ച് ആപ്പിൾ

Save your stories

Sign in