ബാറ്ററിയിൽ ‘മാസ്’, ഡിസ്പ്ലേയിലും ‘ക്ലാസ്’; iQOO Z11 ഇന്ത്യയിൽ എത്തി
ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഐക്യൂ (iQOO) തങ്ങളുടെ ജനപ്രിയ Z സീരീസിലെ ഏറ്റവും പുതിയ മോഡലായ iQOO Z11 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ പ്രോസസറിന്റെ കരുത്തിലെത്തുന്ന ഫോണിന്റെ പ്രധാന ആകർഷണങ്ങൾ 7,050mAh ബാറ്ററിയും 144Hz റിഫ്രഷ് റേറ്റുള്ള 1.5K 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയുമാണ്.
6.83 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയ്ക്ക് 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും 144Hz റിഫ്രഷ് റേറ്റുമുണ്ട്. കണ്ണുകളുടെ സംരക്ഷണത്തിനായി SGS ലോ ബ്ലൂ ലൈറ്റ്, ലോ ഫ്ലിക്കർ സർട്ടിഫിക്കേഷനുകളും ഫോണിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റിനൊപ്പം 3,800 ചതുരശ്ര മില്ലീമീറ്റർ വലുപ്പമുള്ള വേപ്പർ ചേമ്പർ കൂളിംഗ് സംവിധാനവും iQOO Z11ൽ നൽകിയിട്ടുണ്ട്. അമിതമായ ചൂട് നിയന്ത്രിച്ച് മികച്ച പ്രകടനം ഉറപ്പാക്കുകയാണ് ഈ കൂളിംഗ് സംവിധാനത്തിന്റെ ലക്ഷ്യം.
ക്യാമറ സവിശേഷതകൾ
OIS പിന്തുണയുള്ള 50 മെഗാപിക്സൽ സോണി IMX882 പ്രൈമറി ക്യാമറയാണ് ഫോണിന്റെ പ്രധാന ക്യാമറ. 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഇതിനൊപ്പമുണ്ട്. സെൽഫികൾക്കായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്. മുന്നിലെയും പിന്നിലെയും ക്യാമറകൾ ഉപയോഗിച്ച് 4K വീഡിയോ റെക്കോർഡ് ചെയ്യാനും സാധിക്കും.
iQOO Z11ന്റെ വിവിധ വേരിയന്റുകളുടെ വില:
6GB + 128GB: ₹34,999
8GB + 128GB: ₹39,999
8GB + 256GB: ₹44,999
12GB + 256GB: ₹49,999
ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും. ആമസോൺ, iQOO ഇന്ത്യ വെബ്സൈറ്റ്, റിലയൻസ് ഡിജിറ്റൽ, iQOO-വിവോ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഫോൺ വാങ്ങാം.
ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 3,000 രൂപ വരെ ഡിസ്കൗണ്ടും 1,000 രൂപയുടെ കൂപ്പണും ലഭിക്കും. കൂടാതെ ആറ് മാസം വരെയുള്ള നോ-കോസ്റ്റ് EMI സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.