Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

37,700 കോടിയുടെ മെഗാ ഐ.പി.ഒ; ഹ്യുണ്ടായുടെ റെക്കോർഡ് തകർക്കാൻ ജിയോ പ്ലാറ്റ്‌ഫോംസ് വരുന്നു

37,700 കോടിയുടെ മെഗാ ഐ.പി.ഒ; ഹ്യുണ്ടായുടെ റെക്കോർഡ് തകർക്കാൻ ജിയോ പ്ലാറ്റ്‌ഫോംസ് വരുന്നു

മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (IPO) ഒരുങ്ങി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ്. 37,700 കോടി രൂപ ($4 ബില്യൺ) സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ നടപടികൾ ഒക്ടോബർ 30-ന് മുമ്പ് പൂർത്തിയാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2024-ൽ നടന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ (27,859 കോടി) റെക്കോർഡിനെയും മറികടന്നാണ് ജിയോ രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയായി മാറും. 2006-ൽ റിലയൻസ് പെട്രോളിയം ലിസ്റ്റ് ചെയ്തതിനുശേഷം, രണ്ടു പതിറ്റാണ്ടിനിടെ റിലയൻസ് ഗ്രൂപ്പിൽനിന്ന് പൊതുവിപണിയിലെത്തുന്ന ആദ്യ പബ്ലിക് ഇഷ്യൂവാണിത്.

സാധാരണയായി വൻകിട ഐ.പി.ഒകളിൽ പ്രൊമോട്ടർമാരോ നിലവിലുള്ള പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളോ ഓഹരികൾ വിറ്റഴിച്ച് ലാഭമെടുക്കാറാണ് (Offer for Sale) പതിവ്. എന്നാൽ ജിയോയുടെ ഇഷ്യൂവിൽ ഓഫർ ഫോർ സെയിൽ (OFS) ഉണ്ടായിരിക്കില്ല. മെറ്റ (ജാധു ഹോൾഡിംഗ്സ് - 9.98%), ഗൂഗിൾ (7.73%), സൗദി അറേബ്യയുടെ പി.ഐ.എഫ് (2.31%), കെ.കെ.ആർ (2.31%) ഉൾപ്പെടെയുള്ള പ്രാരംഭ നിക്ഷേപകരിലാരും തങ്ങളുടെ പങ്കാളിത്തം കുറയ്ക്കുന്നില്ലെന്നത് വിപണിയിൽ ജിയോയോടുള്ള വിശ്വാസ്യത വർധിപ്പിക്കുന്നു. 27 കോടി പുതിയ ഓഹരികളാണ് കമ്പനി വിപണിയിലിറക്കുന്നത്.

ഒരു ഓഹരിക്ക് 1,065 രൂപ മുതൽ 1,119 രൂപ വരെയാണ് പ്രൈസ് ബാൻഡ് പ്രതീക്ഷിക്കുന്നത്. ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയിൽ 27,500 കോടിയോളം രൂപ അനുബന്ധ സ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ (RJIL) കടം മുൻകൂട്ടി തിരിച്ചടയ്ക്കാനായി ഉപയോഗിക്കും. ബാക്കി തുക കമ്പനിയുടെ മറ്റ് കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി മാറ്റിവെക്കും.

ഐ.പി.ഒ നടപടിക്രമങ്ങളുടെ ഭാഗമായ ആങ്കർ ബുക്ക് ഒക്ടോബർ 19-ന് തുറക്കും. ഒക്ടോബർ 21 മുതൽ 23 വരെ പൊതുജനങ്ങൾക്ക് സബ്‌സ്‌ക്രൈബ് ചെയ്യാം. ഒക്ടോബർ 26-ന് ഓഹരികൾ അനുവദിക്കുകയും ഒക്ടോബർ 28-ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യും. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 66.43% ഓഹരി പങ്കാളിത്തമുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഓഹരി വിൽപ്പന ഇന്ത്യൻ ഓഹരി വിപണിയിൽ വലിയൊരു നിക്ഷേപ തരംഗം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related articles

See all
Popular News

സ്മാർട്ട്ഫോൺ വേണ്ട, ഇന്റർനെറ്റും വേണ്ട; ഫീച്ചർ ഫോണിലും ഇനി യുപിഐ

Popular News

സോഷ്യൽ മീഡിയ നിയന്ത്രണം ശക്തമാക്കി കേന്ദ്രം; അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ഉള്ളടക്കങ്ങൾ നീക...

Popular News

കുട്ടികളെ സോഷ്യൽ മീഡിയയിൽ തളച്ചിട്ടോ? ടെക് ഭീമന്മാർക്കെതിരായ 3,000 കേസുകൾക്ക് കോടതിയുടെ പ...

Popular News

എക്സിൽ നിന്ന് ഇനി എളുപ്പം പണം നേടാനാകില്ല; റെവന്യൂ ഷെയറിങ് അവസാനിപ്പിക്കുന്നു, പുതിയ നിയമങ...

Save your stories

Sign in