Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാലക്കാട് സ്‌കൂള്‍ വെടിവെപ്പ്: തോക്ക് കൊണ്ടുവന്ന വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തു; ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത നാടന്‍ റിവോൾവർ

പാലക്കാട് സ്‌കൂള്‍ വെടിവെപ്പ്: തോക്ക് കൊണ്ടുവന്ന വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തു; ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത നാടന്‍ റിവോൾവർ


പാലക്കാട്:
പാലക്കാട് തൃത്താല പരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിയേറ്റ സംഭവത്തില്‍ തോക്ക് കൊണ്ടുവന്ന വിദ്യാര്‍ഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തു. വിദ്യാര്‍ഥി ഉപയോഗിച്ചത് തദ്ദേശീയമായി നിര്‍മിച്ച നാടന്‍ റിവോള്‍വറെന്നും തോക്കിന് ലൈസന്‍സില്ലെന്നും പൊലീസ് കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ ക്ലാസ് മുറിയില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊടുമുണ്ട സ്വദേശിയായ വിദ്യാര്‍ത്ഥി വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്ക് അമ്മ അറിയാതെ ഒളിപ്പിച്ച് സ്‌കൂളില്‍ കൊണ്ടുവരികയായിരുന്നു. ക്ലാസ് മുറിയില്‍ വെച്ച് സഹപാഠികള്‍ക്ക് തോക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

തോക്കില്‍ നിന്ന് തുടര്‍ച്ചയായി വെടിപൊട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യത്തെ വെടിയുണ്ട ക്ലാസ് മുറിയുടെ ചുമരിലേക്കാണ് പതിച്ചത്. തുടര്‍ന്ന് പൊട്ടിയ ബുള്ളറ്റാണ് അഞ്ചുമൂല സ്വദേശിയായ സഹപാഠിയുടെ കൈയില്‍ കൊണ്ടത്. പരിക്കേറ്റ വിദ്യാര്‍ത്ഥി നിലവില്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

താന്‍ സ്‌കൂളിലേക്ക് കൊണ്ടുവന്നത് മുത്തച്ഛന്‍ പണ്ട് ഉപയോഗിച്ചിരുന്ന റിവോള്‍വറാണെന്ന് കൊടുമുണ്ട സ്വദേശിയായ വിദ്യാര്‍ത്ഥി പൊലീസിന് മൊഴി നല്‍കി. മുത്തച്ഛന്‍ മരിച്ചിട്ട് ഏറെക്കാലമായിരുന്നു. കൂടാതെ, കുട്ടിയുടെ പിതാവ് മരിച്ചിട്ട് ഒരു മാസത്തോളമേ ആയിട്ടുള്ളൂ. ഇതിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്ക് അമ്മയുടെ കണ്ണുവെട്ടിച്ച് കുട്ടി സ്‌കൂളിലെത്തിച്ചത്.

അനധികൃതമായി ആയുധം കൈവശം വെച്ചതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് തോക്ക് സൂക്ഷിച്ചിരുന്ന വീട്ടിലെ ഉടമയായ മാതാവിനെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Related articles

See all
Popular News

കൽപ്പാത്തിയിൽ ഇന്ന് രണ്ടാം തേര്! രഥസം​ഗമം നാളെ; ആഘോഷനിറവിൽ അ​ഗ്രഹാരവീഥികൾ

Popular News

ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; തൃശ്ശൂർ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ വള്ളത്തോൾ നഗറിൽ പ...

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി...

Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Save your stories

Sign in