ആലപ്പുഴ: സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളെയും നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ച് ജി. സുധാകരന്‍ എംഎല്‍എ രംഗത്ത്. പാര്‍ട്ടിയില്‍ ജയരാജന്മാര്‍ തമ്മിലുള്ള പോരാണ് നടക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സിപിഎമ്മിലെ നിലവിലെ ആഭ്യന്തര സ്ഥിതി എന്താണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായല്ലോ എന്നും, ഇതുപോലുള്ള കാര്യങ്ങള്‍ കണ്ടാണ് താന്‍ പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിപ്പോന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.
ഇതാണ് പാര്‍ട്ടിയുടെ പൊതുസ്ഥിതിയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സിപിഎമ്മില്‍ തിരുത്തല്‍ നടപടികള്‍ ആര് നടത്താനാണെന്നും ആര് നിയന്ത്രിക്കാനാണെന്നും ചോദിച്ചു. ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്നത് വെറും പിആര്‍ വര്‍ക്ക് മാത്രമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും ജി. സുധാകരന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്നെ പിണറായി വിജയന്‍ ആക്ഷേപിച്ചുവെന്നും, എന്നാല്‍ അതിനുള്ള തിരിച്ചടി അദ്ദേഹത്തിന് ലഭിച്ചെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ജയരാജന്മാരുടെ പോര്: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍; പാര്‍ട്ടിയില്‍ നടക്കുന്നത് പിആര്‍ വര്‍ക്ക് മാത്രമെന്ന് രൂക്ഷവിമര്‍ശനം