Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി; അനധികൃത സ്വത്തുസമ്പാദനത്തിലും ബിനാമി ഇടപാടുകളിലും അന്വേഷണം വേണമെന്ന് ആവശ്യം

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി; അനധികൃത സ്വത്തുസമ്പാദനത്തിലും ബിനാമി ഇടപാടുകളിലും അന്വേഷണം വേണമെന്ന് ആവശ്യം

പാലക്കാട്: സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേടുകളും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് വിജിലന്‍സിന് പരാതി. സി.എം.പിയുടെ സംസ്ഥാന യുവനേതാവ് വി. മുസ്തഫയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. സുരേഷ് ബാബുവിന്റെ അനധികൃത സ്വത്തുസമ്പാദനം, സാമ്പത്തിക ഇടപാടുകള്‍, ബിനാമി നിക്ഷേപങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

പാലക്കാട് ജില്ലയിലെ മൂന്ന് പ്രമുഖ സഹകരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള സാമ്പത്തിക കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് പരാതിയില്‍ ആരോപിക്കുന്നു. ചിറ്റൂര്‍ താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, പാലക്കാട് ജില്ലാ എന്‍ജിനീയറിങ് സഹകരണ സംഘം, ചിറ്റൂര്‍ താലൂക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം എന്നിവയുടെ ഇടപാടുകളാണ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ സ്ഥാപനങ്ങള്‍ വഴി ബിനാമി നിക്ഷേപങ്ങളും കണക്കില്‍പ്പെടാത്ത പണമിടപാടുകളും നടന്നിട്ടുണ്ടോയെന്നും, വായ്പാ വിതരണത്തിലെ ക്രമക്കേടുകള്‍, സ്വത്ത് മൂല്യനിര്‍ണയത്തിലെ വെട്ടിപ്പ്, ഫണ്ട് വഴിതിരിച്ചുവിടല്‍ എന്നിവയെക്കുറിച്ചും വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സുരേഷ് ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള ബാങ്ക് നിക്ഷേപങ്ങള്‍, ലോക്കറുകള്‍, സ്ഥാവര സ്വത്തുക്കള്‍ എന്നിവയെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെടുന്നു. വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും, ക്രമക്കേടുകള്‍ സ്ഥിരീകരിച്ചാല്‍ കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ED) ആദായനികുതി വകുപ്പിന്റെ ബിനാമി നിരോധന വിഭാഗത്തിനും കൈമാറണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സി.പി.എമ്മിന്റെ പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ സുരേഷ് ബാബുവിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ലൈംഗികാതിക്രമ ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്.

Related articles

See all
Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in