Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മരം മുറി വിവാദത്തില്‍ സെക്രട്ടേറിയറ്റില്‍ കൂട്ടസ്ഥലംമാറ്റം ; ഉദ്യോഗസ്ഥരെ റവന്യൂവകുപ്പില്‍ നിന്നും മാറ്റി

മരം മുറി വിവാദത്തില്‍ സെക്രട്ടേറിയറ്റില്‍ കൂട്ടസ്ഥലംമാറ്റം ;  ഉദ്യോഗസ്ഥരെ റവന്യൂവകുപ്പില്‍ നിന്നും മാറ്റി
തിരുവനന്തപുരം :  മരം മുറി വിവാദത്തില്‍ സെക്രട്ടേറിയറ്റില്‍ കൂട്ടസ്ഥലംമാറ്റം. അഡീഷണല്‍ സെക്രട്ടറിമാരായ ഗിരിജ കുമാരിയെയും ബെന്‍സിയെയും ഉൾപ്പെടെ നിരവധി പേരെ റവന്യൂവകുപ്പില്‍ നിന്ന് മാറ്റി. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ ബെന്‍സിയെ റവന്യൂവകുപ്പില്‍ നിന്ന് കാർഷിക കടാശ്വാസ കമ്മീഷനിലേക്കാണ് മാറ്റിയത്. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജയതിലകിനെതിരെ പ്രതികരിച്ചതിനാണ് നടപടി. മരം മുറി ഉത്തരവ് നിയമവിരുദ്ധമെന്ന് ഫയലില്‍ എഴുതിയ അഡീഷണൽ സെക്രട്ടറി ഗിരിജാകുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് മാറ്റിയത്. മരംമുറിയുമായി ബന്ധപ്പെട്ട കറന്‍റ്, നോട്ട് ഫയലുകള്‍ വിവരാവകാശം വഴി നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയോട് അവധിയില്‍പോകാന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. റവന്യൂവകുപ്പിലെ അഡീഷനല്‍ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശ വകുപ്പിലേക്കും മാറ്റി. അതേസമയം സർക്കാരിന്‍റേത് ജീവനക്കാർക്കെതിരെയുള്ള പ്രതികാര നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

Related articles

See all
Popular News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക...

Popular News

കേരളം എഴുപതിന്റെ നിറവില്‍; നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെ ഓര്‍മ്മകളുമായി നിയമസഭയില്‍ മുന...

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Save your stories

Sign in