Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യയുടെ 'രണ്ടാം സ്വാതന്ത്ര്യ സമരം'; ഡല്‍ഹിയെ ത്രിവര്‍ണ്ണക്കടലാക്കി ഇന്ത്യാ മുന്നണിയുടെ 'ചലോ ദില്ലി' മാര്‍ച്ചും മഹാറാലിയും

ഇന്ത്യയുടെ 'രണ്ടാം സ്വാതന്ത്ര്യ സമരം'; ഡല്‍ഹിയെ ത്രിവര്‍ണ്ണക്കടലാക്കി ഇന്ത്യാ മുന്നണിയുടെ 'ചലോ ദില്ലി' മാര്‍ച്ചും മഹാറാലിയും

ഭാരതത്തിന്റെ രാഷ്ട്രീയ ഹൃദയഭൂമിയായ ഡല്‍ഹിയുടെ തെരുവോരങ്ങള്‍ ഇന്ന് വെറുമൊരു രാഷ്ട്രീയ പ്രതിഷേധത്തിനല്ല സാക്ഷ്യം വഹിച്ചത്. രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും വീണ്ടെടുക്കാനായി ജീവന്‍ പണയം നല്കി പോരാടാന്‍ തയ്യാറായ ഒരു മഹാജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ്. 'ചലോ ദില്ലി' എന്ന ഒറ്റ വിളിയില്‍ ആവേശംപൂണ്ട്, കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ദേശസ്നേഹികള്‍ ഒഴുക്കിയെത്തിയപ്പോള്‍ തലസ്ഥാന നഗരി ത്രിവര്‍ണ്ണ പതാകകളാല്‍ തീര്‍ത്ത ഒരു മഹാസമുദ്രമായി രൂപാന്തരപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്താളുകളില്‍ സുവര്‍ണ്ണാക്ഷരങ്ങളാല്‍ എഴുതപ്പെടാന്‍ പോകുന്ന 'രണ്ടാം സ്വാതന്ത്ര്യസമരം' തന്നെയാണ് ഇന്ന് രാംലീല മൈതാനത്ത് അരങ്ങേറിയത്.

ഭരണകൂടത്തിന്റെ മതിലുകള്‍ തകര്‍ത്ത ജനശക്തിയായിരുന്നു തലസ്ഥാനനഗരിയില്‍ ഇരമ്പിയാര്‍ത്തത്. രാംലീല മൈതാനത്തിന്റെ അതിരുകള്‍ ഭേദിച്ചും ജനലക്ഷങ്ങള്് ഇരച്ചെത്തി. ഭരണകൂടം പടുത്തുയര്‍ത്തിയ ഇരുമ്പ് ബാരിക്കേഡുകളും പോലീസ് വിലക്കുകളും ആ ജനപ്രവാഹത്തിന് മുന്നില്‍ പോലെ നിഷ്പ്രഭമായി. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിന് സാധാരണക്കാരന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്ന നിമിഷങ്ങളായിരുന്നു അത്. നിരോധനമേര്‍പ്പെടുത്തിയും പ്രവേശനം പരിമിതപ്പെടുത്തിയും ജനരോഷത്തെ ഒതുക്കിനിര്‍ത്താമെന്ന അധികാരികളുടെ വ്യാമോഹങ്ങള്‍ക്കാണ് രാംലീല മൈതാനത്ത് ജനങ്ങള്‍ അന്ത്യം കുറിച്ചത്.

ദേശീയപതാകകള്‍ കയ്യിലേന്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും മോദി-ഷാ കൂട്ടുകെട്ടിനുമെതിരെ അവര്‍ ഉയര്‍ത്തിയ ഓരോ മുദ്രാവാക്യവും ഭരണസിരാകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു. ഭരണഘടന അനുവദിച്ചുനല്‍കിയ പവിത്രമായ വോട്ടവകാശം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള കൃത്യമായ മുന്നറിയിപ്പായിരുന്നു അത്. വോട്ടും ശബ്ദവും ആര്‍ക്കും അടിയറവ് വെക്കില്ലെന്ന സാധാരണക്കാരായ സ്ത്രീകളുടെയും യുവാക്കളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും നിശ്ചയദാര്‍ഢ്യമാണ് ഡല്‍ഹി കണ്ടത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നിന്നും മിന്റോ റോഡിലൂടെ രാംലീല മൈതാനത്തേക്ക് നീങ്ങിയ ആ തുറന്ന ബസ് ഇന്ത്യയുടെ നാനാത്വത്തിന്റെയും ഐക്യത്തിന്റെയും നേര്‍സാക്ഷ്യമായി മാറി. പ്രതിപക്ഷനിര ഒന്നിച്ച് അണിനിരന്നപ്പോള്‍, ആ ജനസഞ്ചയത്തിന് ലഭിച്ചത് സമാനതകളില്ലാത്ത ഊര്‍ജ്ജം. ് രാംലീല മൈതാനത്ത് നിന്നുയര്‍ന്നത് വെറുമൊരു തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്കായുള്ള ആവശ്യമല്ല, വോട്ടവകാശത്തെയും ഭരണഘടനാ മൂല്യങ്ങളെയും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു ഏകാധിപത്യ ശക്തിക്കും എതിരെയുള്ള മുന്നറിയിപ്പാണ്. ഡല്‍ഹിയുടെ തെരുവുകളില്‍ ഇന്ന് അലയടിച്ച ഈ ജനലക്ഷങ്ങളുടെ കൂട്ടായ്മ ഇന്ത്യന്‍ ജനാധിപത്യത്തിന് പുതിയ പുലരിയിലേയ്ക്കാണ് നയിക്കുന്നത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാര്‍ രാജിവെക്കും വരെ പോരാട്ടം; മോദിയും അമിത് ഷായും വോട്ട് കൃത്രിമത്തിന് ശ്രമിക...

Popular News

ഭരണഘടനയാണ് ഏറ്റവും വലുത്; ഗ്യാനേഷ് കുമാറും മോദിയും അമിത് ഷായും നിയമത്തിന് മുന്നില്‍ മറുപടി...

Popular News

ഇന്ത്യാ സഖ്യത്തിന്റെ മാഹാറാലി: കൊണാട്ട് പ്ലേസിലെ കടകള്‍ ബി.ജെ.പി ബലമായി അടപ്പിച്ചു; വ്യാപാ...

Popular News

'ഇത് അന്ത്യത്തിന്റെ തുടക്കം'; ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച്...

Save your stories

Sign in