Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബ്രിട്ടന്റെ സൈനിക വിഭാഗങ്ങളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ഇറാൻ

ബ്രിട്ടന്റെ സൈനിക വിഭാഗങ്ങളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ഇറാൻ

ടെഹ്റാന്‍: ബ്രിട്ടന്റെ റോയല്‍ നേവിയെയും റോയല്‍ എയര്‍ഫോഴ്സിനെയും ഭീകര സംഘടനകളായി ഇറാന്‍ പ്രഖ്യാപിച്ചു. യുകെയുടെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ 6-നെ (MI6) 'ശത്രുസംഘടന'കളുടെ പട്ടികയിലാണ് ഇറാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് വ്യോമസേനാ താവളത്തിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ ഇറാന് പങ്കുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേര്‍ണാം ആരോപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ കടുത്ത നടപടി. ഞായറാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രാലയമാണ് തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബ്രിട്ടന്റെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ ശത്രുതാപരമായ നിലപാടുകളാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുദ്ധസാഹചര്യങ്ങളില്‍ ബ്രിട്ടന്റെ ഭൂപ്രദേശത്തുള്ള സൈനിക-ലോജിസ്റ്റിക് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ യു.എസ് സേനയ്ക്ക് അനുമതി നല്‍കിയതും കഴിഞ്ഞ ജൂലൈയില്‍ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ (IRGC) ബ്രിട്ടന്റെ 'സ്റ്റേറ്റ് ത്രെറ്റ്സ് ആക്ട്' പരിധിയില്‍ ഉള്‍പ്പെടുത്തിയതും ഇറാന്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ അടക്കമുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട ചാരവൃത്തി കേസുകള്‍ കൈകാര്യം ചെയ്യുന്ന ഇറാനിയന്‍ നിയമപ്രകാരമായിരിക്കും എം.ഐ 6-നെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുക.

ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ് വ്യോമസേനാ താവളത്തിലെ സുരക്ഷാ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ലണ്ടന്‍ കോടതിയില്‍ ഹാജരായതിന് പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം. ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സഹായം നല്‍കാന്‍ ശ്രമിച്ചു എന്നതാണ് പ്രതികള്‍ക്കെതിരെയുള്ള പ്രധാന ആരോപണം.

ഇറാന് നേരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചിരുന്ന പ്രധാന താവളമായിരുന്നു ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ്. സെപ്റ്റംബര്‍ 27-ന് ഇവിടെ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഏതാനും പേര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് വിമാനങ്ങള്‍ പിന്‍വലിച്ചിരുന്നു. വ്യോമസേനാ താവളത്തിലെ സംഭവ വികാസങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോപണം ബ്രിട്ടനിലെ ഇറാനിയന്‍ അംബാസഡര്‍ പൂര്‍ണ്ണമായും തള്ളി.

Related articles

See all
Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Popular News

ധീരതയ്ക്ക് ആദരം; ഫ്ളൈദുബായ് വിമാന ജീവനക്കാര്‍ക്ക് യു.എ.ഇയുടെ പരമോന്നത ബഹുമതി

Popular News

എഐയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മൈക്രോസോഫ്റ്റ്; 25% ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം

Popular News

ഇറാന്‍-യുഎസ് സമാധാനം ലക്ഷ്യമിട്ട് വീണ്ടും ഇറാനില്‍ ചര്‍ച്ച; പങ്കെടുത്തത് സൗദി, പാകിസ്ഥാന്‍...

Save your stories

Sign in