Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യൂട്യൂബിൽ ലോകറെക്കോർഡുമായി സമയ് റെയ്ന; ഒരു മില്യൺ ചാനൽ മെമ്പർമാരെ സ്വന്തമാക്കുന്ന ആദ്യ ക്രിയേറ്റർ

യൂട്യൂബിൽ ലോകറെക്കോർഡുമായി സമയ് റെയ്ന; ഒരു മില്യൺ ചാനൽ മെമ്പർമാരെ സ്വന്തമാക്കുന്ന ആദ്യ ക്രിയേറ്റർ

സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സമയ് റെയ്ന യൂട്യൂബിൽ ലോകറെക്കോർഡ് സ്വന്തമാക്കി. യൂട്യൂബിൽ ഒരു മില്യൺ ചാനൽ മെമ്പർമാരെ സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ ക്രിയേറ്റർ എന്ന നേട്ടമാണ് സമയ് റെയ്ന കരസ്ഥമാക്കിയത്. ഗൂഗിൾ ഇന്ത്യയുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് യൂട്യൂബ് ഈ വിവരം പ്രഖ്യാപിച്ചത്.

ഗ്രാൻഡ്മാസ്റ്റർമാരുമായുള്ള ചെസ് സ്ട്രീമുകൾ മുതൽ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന ഷോ വരെയുള്ള ഉള്ളടക്കങ്ങളിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട ഇടമായി സമയ് തന്റെ യൂട്യൂബ് ചാനലിനെ മാറ്റിയെന്ന് യൂട്യൂബ് ടീം വ്യക്തമാക്കി. ഇന്ത്യൻ ഡിജിറ്റൽ ലോകത്ത് പ്രേക്ഷകർ തങ്ങളുടെ പ്രിയപ്പെട്ട ക്രിയേറ്റർമാരെ നേരിട്ട് പിന്തുണയ്ക്കുന്ന സാംസ്കാരിക മാറ്റത്തിന്റെ അടയാളമാണ് സമയ് റെയ്നയുടെ ഈ നേട്ടമെന്നും യൂട്യൂബ് കൂട്ടിച്ചേർത്തു. നിലവിൽ 12.4 മില്യൺ സബ്സ്ക്രൈബർമാരാണ് സമയ് റെയ്നയ്ക്കുള്ളത്.

2025 ഫെബ്രുവരിയിലാണ് സമയ് റെയ്നയുടെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന ഷോ വിവാദത്തിലായത്. ഷോയിലെ ഒരു എപ്പിസോഡിൽ യൂട്യൂബർ രൺവീർ അല്ലാബാദിയ മാതാപിതാക്കളെക്കുറിച്ച് നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഹാസ്യത്തിന്റെ പേരിൽ അതിരുകൾ ലംഘിച്ചുവെന്ന് ആരോപിച്ച് സമയ് റെയ്നയ്ക്കും രൺവീറിനുമെതിരെ നിരവധി പൊലീസ് കേസുകളും എഫ്ഐആറുകളും രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതോടെ ഇരുവരും പരസ്യമായി മാപ്പ് പറയുകയും ഷോയുടെ മുഴുവൻ എപ്പിസോഡുകളും സമയ് തന്റെ യൂട്യൂബ് ചാനലിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

ആ കാലഘട്ടത്തിൽ താൻ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോയതെന്ന് ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് സീസൺ 2 ഫിനാലെയിൽ സമയ് വെളിപ്പെടുത്തിയിരുന്നു. വിവാദങ്ങളെ തുടർന്ന് കാനഡയിലായിരുന്ന സമയത്ത് കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും തന്റെ ഷോ തിരികെ കൊണ്ടുവരാൻ കഴിയുമോ എന്ന് ചാറ്റ് ജിപിടിയോട് ചോദിക്കുമായിരുന്നെന്നും സമയ് പറഞ്ഞു. 'ഇപ്പോൾ ഒന്നും വ്യക്തമല്ല' എന്ന ചാറ്റ് ജിപിടിയുടെ മറുപടിക്ക് 'ദയവായി ഉവ്വ് എന്ന് പറയൂ' എന്ന് ടൈപ്പ് ചെയ്യുമായിരുന്നെന്നും ഈ രീതിയിൽ ഷോ തിരികെ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സമയ് വ്യക്തമാക്കി.

2026-ൽ പുറത്തിറക്കിയ 'സ്റ്റിൽ എലൈവ്' എന്ന കോമഡി സ്പെഷ്യലിലൂടെയാണ് സമയ് തന്റെ തകർച്ചയുടെ നാളുകൾ തുറന്നുപറഞ്ഞതും ഷോയുടെ രണ്ടാം സീസൺ പ്രഖ്യാപിച്ചതും. യൂട്യൂബിലും നെറ്റ്ഫ്ലിക്സിലുമായി സ്ട്രീം ചെയ്ത ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് രണ്ടാം സീസൺ വലിയ ശ്രദ്ധ നേടി. ബോളിവുഡ് താരം ആലിയ ഭട്ട് അതിഥിയായി എത്തിയ ആദ്യ എപ്പിസോഡിന് പിന്നാലെ വരുൺ ധവാൻ, ഹുമ ഖുറേഷി, കരൺ ഔജ്ല തുടങ്ങി പ്രമുഖ താരങ്ങൾ രണ്ടാം സീസണിൽ പാനലിസ്റ്റുകളായി അണിനിരന്നിരുന്നു.

Related articles

See all
Popular News

യുഎസിലെ ഓരോ കുട്ടിക്കും 2 സ്‌പേസ് എക്‌സ് ഓഹരികൾ വീതം സൗജന്യം; 18 ബില്യൺ ഡോളറിന്റെ വമ്പൻ പ്...

Popular News

ലോക ചെസ് ചാംപ്യൻഷിപ്പ്: ബർലിൻ ഡിഫൻസിൽ സിന്ദ്രോവിനെ തളച്ച് ഗുകേഷ്; ജനീവയിലെ മൂന്നാം പോരാട്ട...

Popular News

മോസ്കോ എഐ സമ്മേളനത്തിൽ പുട്ടിനൊപ്പം സെൽഫി; ശ്രദ്ധ നേടി മലയാളി കൗമാരക്കാരൻ റൗൾ ജോൺ അജു

Popular News

അമേരിക്കയിൽ ആഞ്ഞടിച്ച് 'നോർ-ഈസ്റ്റർ' കൊടുങ്കാറ്റ്; ഒമ്പത് ലക്ഷത്തിലധികം വീടുകൾ ഇരുട്ടിൽ, ന...

Save your stories

Sign in