Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാര്‍ പദവിയൊഴിഞ്ഞ് ബി.ജെ.പിയുടെ 'ഇലക്ഷന്‍ മാനേജര്‍' ആകണം; ബ്രിട്ടീഷ് അടിച്ചമര്‍ത്തല്‍ രീതിയാണ് കേന്ദ്രത്തിന്റേതെന്ന് നേഹ ബോറ

ഗ്യാനേഷ് കുമാര്‍ പദവിയൊഴിഞ്ഞ് ബി.ജെ.പിയുടെ 'ഇലക്ഷന്‍ മാനേജര്‍' ആകണം; ബ്രിട്ടീഷ് അടിച്ചമര്‍ത്തല്‍ രീതിയാണ് കേന്ദ്രത്തിന്റേതെന്ന് നേഹ ബോറ

ന്യൂഡല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും ബി.ജെ.പി ഭരണകൂടത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഐസ (AISA) നേതാവ് നേഹ ബോറ. ഇലക്ഷന്‍ കമ്മീഷന്റെ നടപടികള്‍ രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കുന്നതാണെന്നും പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ തുറന്നടിച്ചു. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എന്ന പദവി ഉപേക്ഷിച്ച് ബി.ജെ.പിയുടെ 'ഇലക്ഷന്‍ മാനേജര്‍' എന്ന് സ്വയം പ്രഖ്യാപിക്കുകയാണ് ഗ്യാനേഷ് കുമാര്‍ ചെയ്യേണ്ടതെന്നും രാംലീല മൈതാനത്തെ പ്രതിഷേധത്തില്‍ സംസാരിക്കവേ നേഹ ആരോപിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച അതേ അടിച്ചമര്‍ത്തല്‍ തന്ത്രങ്ങളാണ് നിലവിലെ ഭരണകൂടവും അവലംബിക്കുന്നതെന്ന് നേഹ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യസമര സേനാനികളെക്കൊണ്ട് 'പീസ് ബോണ്ട്' ഒപ്പുവെപ്പിച്ച് ജയിലിലടച്ച ബ്രിട്ടീഷ് പാത പിന്തുടര്‍ന്ന്, ഇന്ന് ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന സാധാരണക്കാരെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. ദേശീയ പതാകയേന്തി തെരുവിലിറങ്ങിയ ജനങ്ങള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കുകയും ചെയ്ത സംഭവം ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും യഥാര്‍ത്ഥ ചരിത്രമാണ് വെളിവാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വോട്ടര്‍ പട്ടികയില്‍ നടത്തുന്ന ക്രമക്കേടുകളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് നേഹ ഉന്നയിച്ചത്. പുതിയ വോട്ടര്‍മാര്‍ക്ക് മാത്രം ബാധകമായ 'ഫോം 6' നിലവിലുള്ള വോട്ടര്‍മാരെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം പൂരിപ്പിക്കുന്ന നിയമവിരുദ്ധ നടപടികള്‍ നടക്കുന്നുണ്ട്. കൂടാതെ, വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനായി 'ഫോം 7' ദുരുപയോഗം ചെയ്യുന്നതും വിവരങ്ങള്‍ തിരുത്താനായി 'ഫോം 8' ഉപയോഗിക്കുന്നതും പൗരന്മാരുടെ വോട്ടവകാശത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ഇന്ത്യയുടെ 'രണ്ടാം സ്വാതന്ത്ര്യ സമരം'; ഡല്‍ഹിയെ ത്രിവര്‍ണ്ണക്കടലാക്കി ഇന്ത്യാ മുന്നണിയുടെ...

Popular News

ഗ്യാനേഷ് കുമാര്‍ രാജിവെക്കും വരെ പോരാട്ടം; മോദിയും അമിത് ഷായും വോട്ട് കൃത്രിമത്തിന് ശ്രമിക...

Popular News

ഭരണഘടനയാണ് ഏറ്റവും വലുത്; ഗ്യാനേഷ് കുമാറും മോദിയും അമിത് ഷായും നിയമത്തിന് മുന്നില്‍ മറുപടി...

Popular News

ഇന്ത്യാ സഖ്യത്തിന്റെ മാഹാറാലി: കൊണാട്ട് പ്ലേസിലെ കടകള്‍ ബി.ജെ.പി ബലമായി അടപ്പിച്ചു; വ്യാപാ...

Save your stories

Sign in