Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മനഃപ്പൂർവമായ നരഹത്യക്ക് തുല്യം ; സ്റ്റാൻ സ്വാമിയുടെ മരണം വേദനാജനകവും നിർഭാഗ്യകരവുമെന്ന് വി.എം സുധീരന്‍

മനഃപ്പൂർവമായ നരഹത്യക്ക് തുല്യം ; സ്റ്റാൻ സ്വാമിയുടെ മരണം  വേദനാജനകവും നിർഭാഗ്യകരവുമെന്ന് വി.എം സുധീരന്‍
തിരുവനന്തപുരം : വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമിക്ക് നീതി നിഷേധത്തിനിരയായി ജീവൻ നഷ്ടപ്പെടേണ്ടിവന്നത് തീർത്തും വേദനാജനകവും നിർഭാഗ്യകരവുമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. നീതിക്ക് വേണ്ടി നിരവധി വാതിലുകളിൽ മുട്ടിയെങ്കിലും അവിടെയൊന്നും സ്റ്റാന്‍ സ്വാമിക്ക് അർഹമായ നീതി ലഭ്യമാകാതെ പോകുകയാണുണ്ടായത്. ജീവൻ രക്ഷിക്കാൻ ബാധ്യതപ്പെട്ട നിയമ സംവിധാനം തന്നെ ജീവൻ നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലേക്കെത്തിക്കുന്നത് മനഃപ്പൂർവമായ നരഹത്യക്ക് തുല്യമാണ്. ജീവിതം മുഴുവൻ പാവപ്പെട്ടവർക്കും ആദിവാസികൾക്കും വേണ്ടി സ്വയം സമർപ്പിതനായി പ്രവർത്തിച്ച സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം വാർത്താക്കുറിപ്പില്‍ പറഞ്ഞു.

Related articles

See all
Popular News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക...

Popular News

കേരളം എഴുപതിന്റെ നിറവില്‍; നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെ ഓര്‍മ്മകളുമായി നിയമസഭയില്‍ മുന...

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Save your stories

Sign in