Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ കൊട്ടാരക്കര സ്വദേശികളായ വ്യവസായിയും ഭാര്യയും

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ കൊട്ടാരക്കര സ്വദേശികളായ വ്യവസായിയും ഭാര്യയും

ഹനോയ്/കൊല്ലം: വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമുണ്ടായ ദാരുണമായ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ചവരിൽ മലയാളി ദമ്പതികളും ഉൾപ്പെടുന്നു. കൊട്ടാരക്കര സ്വദേശികളും വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമകളുമായ എ.സി. തോമസ്, ഭാര്യ ലവ്‌നി തോമസ് എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽപ്പെട്ട 32 യാത്രക്കാരുടെയും മരിച്ചവരുടെയും വിവരങ്ങൾ വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടു.

ദുരന്തത്തിൽ മരിച്ച 15 പേരിൽ രണ്ട് പേർ കേരളത്തിൽ നിന്നും, മൂന്ന് പേർ ആന്ധ്രപ്രദേശിൽ നിന്നും, പത്ത് പേർ തമിഴ്‌നാട്ടിൽ നിന്നുമുള്ളവരാണ്. വിയറ്റ്‌നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് ദ്വീപിന് സമീപം പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു അപകടം. കരയിൽ നിന്ന് 400 മീറ്റർ മാത്രം അകലെവെച്ച് ശക്തമായ തിരയിലും കാറ്റിലും പെട്ട് നിയന്ത്രണം വിട്ട ബോട്ട് കീഴ്‌മേൽ മറിയുകയായിരുന്നു. 32 ഇന്ത്യൻ യാത്രികരും 4 ജീവനക്കാരുമടക്കം 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തി. ഓഷ്യൻ പേൾ ഐലൻഡ് കമ്പനിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.


Related articles

See all
Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in