തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും നീളുന്നു. ആക്രമണം നടന്ന ദിവസത്തെ ബിനീഷിന്റെ ഫോണ്‍വിളി വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചു.കേസിലെ പ്രതികളായ 25 പേരുമായി ബിനീഷ് കോടിയേരി അന്ന് നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.
പിണറായി വിജയന്റെ വസതിയില്‍ ഇ.ഡി പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരുവനന്തപുരത്ത് വെച്ച് ആക്രമണമുണ്ടാകുന്നത്. സംഭവത്തില്‍ 25 പ്രതികള്‍ക്കെതിരെ അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. നിലവില്‍ അക്രമത്തിന് പിന്നിലെ ഗൂഢാലോചനയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പരിശോധന നടക്കുന്ന വിവരം അറിഞ്ഞ് ബിനീഷ് കോടിയേരി സംഭവസ്ഥലത്ത് എത്തുകയും ഇ.ഡി നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അക്രമ സംഭവങ്ങളില്‍ ബിനീഷ് നേരിട്ട് പങ്കാളിയായിരുന്നില്ല. അക്രമത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് സ്ഥലത്തുണ്ടായിരുന്ന പ്രമുഖരടക്കമുള്ളവരുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ച് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.