മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി കോഴിക്കോട് IIM-ല്‍ പരിശീലന പരിപാടി; 'റീ ഇമാജിനിങ് കേരളം' നേതൃത്വ ശില്‍പശാലയ്ക്ക് തുടക്കം
കോഴിക്കോട്: ഭരണരംഗത്ത് കൂടുതല്‍ പ്രൊഫഷണലിസവും കാര്യക്ഷമതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'റീ ഇമാജിനിങ് കേരളം' പ്രത്യേക പരിശീലന പരിപാടിക്ക് കോഴിക്കോട് ഐ.ഐ.എമ്മില്‍ തുടക്കമായി. മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും പരിശീലന ക്ലാസുകളില്‍ പങ്കാളികളായി. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിദ്യാര്‍ത്ഥിയായി ക്ലാസ് മുറിയിലെത്തിയതിന്റെ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കാലത്തെ ഭരണനേതൃത്വം, കാലാവസ്ഥാ വ്യതിയാന പ്രതിരോധം, ധനകാര്യ നവീകരണം തുടങ്ങിയ നാളെയുടെ പ്രധാന വിഷയങ്ങളാണ് പരിശീലന പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നത്. ഭാവി കേരളത്തിനായുള്ള ഇത്തരം പാഠങ്ങള്‍ പഠിക്കാന്‍ തങ്ങള്‍ വീണ്ടും വിദ്യാര്‍ത്ഥികളാകുകയാണെന്ന് മുഖ്യമന്ത്രി കുറിച്ചു.
വികസന കാഴ്ചപ്പാടുകള്‍ക്കും ഭരണമികവിനും പുതിയ ദിശാബോധം നല്‍കുന്നതിനാണ് കോഴിക്കോട് ഐ.ഐ.എമ്മിന്റെ സഹകരണത്തോടെ 'റീ ഇമാജിനിങ് കേരളം' പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പഠന മുറിയിലെ ചിത്രങ്ങള്‍ സഹിതമാണ് അദ്ദേഹം ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.