ആർഎസ്എസ് വേദിയിൽ വിസിമാർ; അതീവ ഗൗരവതരം, കേരളത്തോട് മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയില്‍ കേരളത്തിലെ മൂന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇത് ഗുരുതര വീഴ്ചയാണെന്നും വിസിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും അത് വച്ചുപൊറുപ്പിക്കുകയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് വിസിക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്.
ആരോഗ്യ സര്‍വ്വകലാശാല വി.സി ഡോക്ടര്‍ മോഹന്‍ കുന്നുമ്മല്‍, എം.ജി സര്‍വ്വകലാശാല വി.സി ഡോക്ടര്‍ ഡി. മാവൂത്ത്, മലയാളം സര്‍വ്വകലാശാല വി.സിയുടെ ചുമതലയുള്ള ഡോക്ടര്‍ സി.ആര്‍. പ്രസാദ് എന്നിവരാണ് സംഘപരിവാര്‍ വേദിയില്‍ എത്തിയത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ആര്‍.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായത്. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാന്‍സലര്‍മാരുടെ അന്തസിനും നിരക്കാത്തതാണത്.
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍.എസ്.എസ് നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.