Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വ്യാജ പിഎച്ച്ഡി മാഫിയ: സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

വ്യാജ പിഎച്ച്ഡി മാഫിയ: സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ സര്‍വ്വകലാശാലകളില്‍ നിന്ന് പണം നല്‍കി പിഎച്ച്ഡി വാങ്ങുന്ന സംഘത്തെക്കുറിച്ച് പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേരളത്തില്‍ ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത് നിയമസഭയിലെ ഉന്നത തസ്തികയില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

ഇത്തരത്തില്‍ പണം നല്‍കി പിഎച്ച്ഡി നേടിയ കോളേജ് അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉടന്‍ വിവരങ്ങള്‍ ശേഖരിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം വിശദമായ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപിക്ക് കൈമാറും. പണം നല്‍കി പിഎച്ച്ഡി നേടുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇതിനോടകം പോലീസിന് ലഭിച്ചിട്ടുള്ളത്. വ്യാജമായി സംഘടിപ്പിച്ച ഈ പിഎച്ച്ഡി ബിരുദങ്ങള്‍ ഉപയോഗിച്ച് നടത്തിയ സര്‍വീസ് ചട്ടലംഘനങ്ങള്‍, നിയമവിരുദ്ധമായി നേടിയ പ്രൊമോഷനുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിക്കും. അന്വേഷണത്തില്‍ സര്‍ക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടായതായി കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ക്കായി കേസ് വിജിലന്‍സിന് കൈമാറാനാണ് സാധ്യത.

Related articles

See all
Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Save your stories

Sign in