Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആദ്യ ഉപതെരഞ്ഞെടുപ്പ് പരീക്ഷണത്തിന് ടിവികെ; മധുരാന്തകത്തും ധാരാപുരത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ആദ്യ ഉപതെരഞ്ഞെടുപ്പ് പരീക്ഷണത്തിന് ടിവികെ; മധുരാന്തകത്തും ധാരാപുരത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു


ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ അധികാരത്തിലെത്തിയ തമിഴക വെട്രി കഴകം (ടിവികെ) ആദ്യ ഉപതെരഞ്ഞെടുപ്പ് പരീക്ഷണത്തിന് ഒരുങ്ങുന്നു. ഒക്ടോബർ ആറിന് നടക്കുന്ന മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ടിവികെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മധുരാന്തകത്ത് കെ. മരഗതം കുമാരവേലും ധാരാപുരത്ത് പി. സത്യഭാമയുമാണ് ടിവികെ സ്ഥാനാർഥികളായി മത്സരിക്കുക. പാർട്ടി സ്ഥാപകനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

പ്രധാന പ്രതിപക്ഷമായ ഡിഎംകെയുമായി ടിവികെ നേരിട്ട് ഏറ്റുമുട്ടുന്ന പോരാട്ടത്തിനാണ് ഇരു മണ്ഡലങ്ങളിലും കളമൊരുങ്ങുന്നത്. എഐഎഡിഎംകെയും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. ഇതോടെ മധുരാന്തകത്തും ധാരാപുരത്തും ശക്തമായ ത്രികോണ മത്സരത്തിനാണ് സാധ്യത.

ഏപ്രിൽ 23ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർഥികളായി വിജയിച്ചവരാണ് മരഗതം കുമാരവേലും സത്യഭാമയും. പിന്നീട് ഇരുവരും എംഎൽഎ സ്ഥാനം രാജിവച്ച് ടിവികെയിൽ ചേർന്നതോടെയാണ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

നിലവിൽ ടിവികെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ് മരഗതം കുമാരവേൽ. സത്യഭാമ തിരുപ്പൂർ സൗത്ത്-ഈസ്റ്റ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

സ്വന്തം ശക്തികേന്ദ്രങ്ങളിൽ വ്യക്തിപ്രഭാവവും നിലവിലെ വോട്ടുബാങ്കും നിലനിർത്തുന്നതിനൊപ്പം, ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലെ ടിവികെയുടെ സ്വാധീനം കൂടുതൽ ശക്തമാക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.


Related articles

See all
Popular News

"മുത്തശ്ശിയുടെ മരണവിവരമറിഞ്ഞിട്ടും സംസാരിക്കാൻ അനുവദിച്ചില്ല"; ഡൽഹി പോലീസിനെതിരെ തുറന്നുകാ...

Popular News

'ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല', നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് ആഹ്വാനംചെയ...

Popular News

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; വിമാനം ഹൈദരാബാദിൽ സു...

Popular News

"ആരെയാണ് സംരക്ഷിക്കുന്നത്, ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയെയോ?" മോദിക്കെതിരെ രൂക്ഷ...

Save your stories

Sign in