Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

KAROL NAWROCKI| ട്രംപ് അനുകൂലി കരോള്‍ നവ്‌റോക്കി പോളണ്ട് പ്രസിഡന്റ്

KAROL NAWROCKI| ട്രംപ് അനുകൂലി കരോള്‍ നവ്‌റോക്കി പോളണ്ട് പ്രസിഡന്റ്
പോളണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കരോള്‍ നവ്‌റോക്കിക്ക് ജയം. 50.89 ശതമാനം വോട്ടു നേടിയാണ് നവ്‌റോക്കിയുടെ ജയം. ചരിത്രകാരനും അമച്വര്‍ ബോക്‌സറുമായിരുന്നു നവ്‌റോക്കി. പ്രധാനമന്ത്രി ഡോണളള്‍ഡ് ടസ്‌കിന്റെ പരിഷ്‌കരണ, യൂറോപ്യന്‍ യൂണിയന്‍ നിലപാടുകള്‍ക്കെതിരെ നവ്‌റോക്കി ശബ്ദമുയര്‍ത്തിരുന്നു. ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് കരോള്‍ നവ്‌റോക്കി മത്സരിച്ചത്. എതിരാളിയായ റഫാല്‍ ട്രസസ്‌കോവ്‌സ്‌കി 49.11 ശതമാനം വോട്ട് നേടി. ഒരു പോയിന്റിലേറെ അധികം നേടി ട്രസസ്‌കോവ്‌സ്‌കി ജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കടുത്ത ട്രംപ് അനുകൂലിയാണ് നവ്‌റോക്കി. യുക്രെയ്‌നെ കുറിച്ചുള്ള നവ്‌റോക്കിയുടെ പല നിലപാടുകളും ട്രംപിന്റെ വാക്കുകളുടെ ആവര്‍ത്തനമാണ്. യുക്രെയ്നിനുള്ള പോളണ്ടിന്റെ പിന്തുണ തുടരുമെന്ന് വാഗ്ദാനം ചെയ്യുമ്പോള്‍ തന്നെ അവരുടെ നാറ്റോ അംഗത്വത്തോട് അനുകൂല സമീപനമല്ല നവ്‌റോക്കി സ്വീകരിക്കുന്നത്. പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി സഖ്യകക്ഷികളെ മുതലെടുക്കുകയാണെന്നും കരോള്‍ നവ്‌റോക്കി ആരോപിച്ചിരുന്നു. പോളണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നവ്‌റോക്കി വിജയിച്ചതിനു പിന്നാലെ ആദ്യം ആശംസകള്‍ അറിയിച്ചത് സെലന്‍സ്‌കിയാണ്.

Related articles

See all
Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

ചരിത്രത്തിലാദ്യം: യു.എസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Popular News

ഇസ്രായേൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; നെതന്യാഹു സഖ്യത്തിന് 55 സീറ്റുകളിൽ ലീഡ്, ആഘോഷങ്ങൾക്ക്...

Save your stories

Sign in