അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. സര്‍ക്കാരിന്റെ നയം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. അനുമതി നേടിയ ബാറിന്റെ ലൈസന്‍സ് റദ്ദാക്കുന്നതില്‍ നിയമോപദേശം നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ഒരു ബാര്‍ വൈന്‍ പാര്‍ലറായി പ്രവര്‍ത്തിക്കുന്നു. അത് ഒരു അപേക്ഷ കൊടുത്താല്‍ ബാറായി മാറുന്നു അത് ശരിയല്ലന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുപ്പത്തഞ്ചോളം ഉദ്യോഗസ്ഥന്മാര്‍ മാറി. ഇന്ന് മുപ്പത്താറാമത്തെ ആള്‍ മാറിയെന്നേയുള്ളൂ. ഉദ്യോഗസ്ഥര്‍ മാറുന്നത് ആദ്യത്തെ സംഭവമല്ലന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍ നിലപാട് വ്യക്തമാക്കി മന്ത്രി എം. ലിജു