Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൂര്യ 47 ‘സീൻ’; ജിത്തു മാധവന്റെ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്

സൂര്യ 47 ‘സീൻ’; ജിത്തു മാധവന്റെ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. ‘സീൻ’ എന്നാണ് സൂര്യ 47 എന്ന താൽക്കാലിക പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന മാസ് ആക്ഷൻ എന്റർടെയ്‌നറായ ചിത്രം 2026 നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.

ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതികയാണ് ചിത്രം നിർമിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. മലയാളി താരം നസ്രിയ നസിം ആണ് നായിക.

ഡിഎസ്പി ഇൻബരാജ് എന്ന പൊലീസ് കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആക്ഷനും കോമഡിയും സമന്വയിപ്പിച്ച് സ്റ്റൈലിഷ് അവതരണത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘സീൻ’. തമിഴിലും മലയാളത്തിലുമായി വലിയ പ്രേക്ഷക പ്രതീക്ഷയാണ് ചിത്രത്തിന് ലഭിക്കുന്നത്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം ആണ്. തമിഴിൽ സുഷിൻ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിന്റെ മുഴുവൻ താരനിരയുടെയും സാങ്കേതിക പ്രവർത്തകരുടെയും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.

സഹനിർമാതാവ്: ജയശ്രീ ദാമോദരൻ

ഛായാഗ്രഹണം: വിനീത് അഗസ്റ്റിൻ

സംഗീതം: സുഷിൻ ശ്യാം

എഡിറ്റിങ്: അജ്മൽ സാബു

പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലേ

സംഘട്ടനം: ചേതൻ ഡിസൂസ

പി.ആർ.ഒ: ശബരി

Related articles

See all
Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Save your stories

Sign in