കൊറോണ : യു.എ.ഇയില്‍ എല്ലാ സ്‌കൂളുകള്‍ക്കും ഒരു മാസത്തെ അവധി പ്രഖ്യാപിച്ചു ; ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 04, 2020
1 min read
•
Updated: June 03, 2026
ദുബായ് : യു.എ.ഇയില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എല്ലാ യു.എ.ഇ സ്‌കൂളുകളും ( മാര്‍ച്ച് എട്ട് ) ഞായറാഴ്ച മുതല്‍ നാല് ആഴ്ചത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ അടിയന്തര നീക്കം.
രാജ്യത്തെ പൊതു-സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, വിദൂര പഠന സംരംഭങ്ങള്‍ എന്നിവയ്ക്കും ഈ അവധി ബാധകമാണ്. ഇതോടെ യു.എ.ഇയിലെ വസന്തകാല അവധി (സ്പ്രിംഗ് ഹോളിഡേ) നേരത്തെ ആക്കിയിരിക്കുകയാണെന്നും മന്ത്രാലയം പറഞ്ഞു. യു.എ.ഇ ദേശീയ തലത്തില്‍ കൊറോണ വൈറസിന്‍റെ (കോവിഡ് -19) വ്യാപനം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നടപടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10