Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിനിമയില്‍ ശത്രുക്കളുണ്ട്, പേടിച്ചോടിയതെന്നും ഷൈന്‍; വൈദ്യപരിശോധന നടത്താന്‍ പോലീസ്

സിനിമയില്‍ ശത്രുക്കളുണ്ട്, പേടിച്ചോടിയതെന്നും ഷൈന്‍; വൈദ്യപരിശോധന നടത്താന്‍ പോലീസ്
ഹോട്ടല്‍ മുറിയില്‍ തട്ടി വിളിച്ചത് ഗുണ്ടകളെന്ന് കരുതി പേടിച്ചാണ് ജനാല വഴി രക്ഷപ്പെട്ടതെന്ന് നടന്‍ ഷൈന്‍ ടോമിന്റെ മൊഴി. സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ട്. അവര്‍ ആരൊക്കെയെന്ന് അറിയില്ല. തന്റെ വിജയത്തിലുള്ള രോഷമായിരിക്കാം അവര്‍ക്കെന്നും ഷൈ്ന്‍ ടോം പോലീസിന് മൊഴി നല്‍കിയെന്ന വിവരം പുറത്തു വന്നു. താന്‍ ചില മരുന്നുകള്‍ കഴിക്കാറുണ്ട്. അതില്‍ മയക്കം നല്‍കുന്ന മരുന്നുകളും ഉള്‍പ്പെടുന്നതായി ഷൈ്ന്‍ പറഞ്ഞു. അതിന്റെ വിശദാംശങ്ങളും ഷൈന്‍ കൈമാറിയിട്ടുണ്ട്. ഡാന്‍സാഫ് സംഘമാണ് എത്തിയതെന്ന് താന്‍ തിരിച്ചറിഞ്ഞില്ല. അതിനാലാണ് ഹോട്ടലില്‍ നിന്ന് ഓടിയത് . രാസ ലഹരിയോ നിരോധിത ലഹരിയോ താന്‍ ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. ഇക്കാര്യങ്ങളിലെല്ലാം ഒരു വ്യക്തത വരുത്താനാണ് വൈദ്യപരിശോധന നടത്താനുള്ള പൊലീസിന്റെ ഏറ്റവും നിര്‍ണായകമായ തീരുമാനം. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഷൈനിന്റെ ഫോണ്‍ സന്ദേശങ്ങളും ഗൂഗിള്‍ പേ ഇടപാടുകളും പൊലീസ് പരിശോധിച്ചു. ഇതില്‍ സംശയകരമായ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ കേസുടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ഫോണുകള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസ് കരുതുന്നു. എന്നാല്‍ ഇതില്‍ ഒരു ഫോണ്‍ മാത്രമാണ് ഷൈന്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നത് .

Related articles

See all
Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Save your stories

Sign in