ഗർഭകാലത്തും പ്രയാസമേറിയ രംഗങ്ങൾ അഭിനയിച്ച് സാമന്ത;വെളിപ്പെടുത്തലുമായി സംവിധായിക നന്ദിനി
ഏറെക്കാലത്തിനു ശേഷം സാമന്ത റൂത്ത് പ്രഭു നായികയായെത്തിയ പുതിയ ചിത്രമാണ് മാ ഇന്റി ബംഗാരം. ബി.വി.നന്ദിനി റെഡ്ഢി സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രത്തിൽ സാമന്തയുടെ തിരിച്ചു വരവാണ് കാണാൻ സാധിക്കുന്നത്.സാമന്തയുടെ ത്രലാല മൂവിങ് പിക്ചേഴ്സിന്റെ ബാനറില്‍ സാമന്തയും രാജ് നിദിമോരുവും ഹിമങ്ക് റെഡ്ഢിയും ചേർന്ന് നിര്‍മിച്ച ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
സിനിമയുടെ ചിത്രീകരണ വേളയിലാണ് സാമന്ത ഗര്‍ഭിണിയാണെന്ന് അറിയുന്നതെന്നും സിനിമയിലെ സങ്കീര്‍ണമായ രംഗങ്ങള്‍ ചെയ്യാന്‍ സാമന്ത മടിച്ചില്ലെന്നും പറയുകയാണ് സംവിധായിക നന്ദിനി. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലെ സംവിധായികയുടെ ഈ പ്രതികരണം ഇപ്പോൾ വൈറലാണ്.
മാ ഇന്റി ബംഗാരത്തിലെ ഹിറ്റായി മാറിയ, കല്യാണ പശ്ചാത്തലത്തിലുള്ള തസദിയ...എന്ന ഹൈ എനർജി പാട്ടിന്റെ ചിത്രീകരണത്തിനിടയിലാണ് സാമന്ത ഗർഭിണിയാണെന്ന വിവരം അപ്രതീക്ഷിതമായി അറിയുന്നതെന്നും തനിക്ക് ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു എന്നും ബി.വി.നന്ദിനി പറഞ്ഞു.ഷൂട്ടിംഗിന്റെ അവസാന ഘട്ടത്തോട് അടുത്തിരുന്ന സമയമായിരുന്നു എന്നും അവർ വ്യക്തമാക്കുന്നു.
സിനിമാചത്രീകരണത്തിന്റെ അന്ന് രാവിലെ സാമന്ത തനിക്ക് സുഖമില്ല എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ഭൂരിഭാഗം രംഗങ്ങളും അതിനോടകം തന്നെ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു എന്നും അവർ പറഞ്ഞു. പ്രയാസമുള്ള നൃത്തച്ചുവടുകൾ ഉള്ള ഗാനം കൂടാതെ ഒരു കാർ ചേസിംഗ് രംഗം കൂടി അപ്പോൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടായിരുന്നു. ഏകദേശം 54 ദിവസത്തെ ടൈറ്റ് ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ അണിയറപ്രവർത്തകർ അതീവ ശ്രദ്ധ പുലർത്തിയെന്നും സാമന്തയ്ക്ക് അമിതമായി ആയാസം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വിശ്രമവേളകൾ നൽകിയിരുന്നു സംവിധായക പറഞ്ഞു.വേനലിലേക്ക് കടക്കുന്ന സമയമായിരുന്നതിനാൽ കടുത്ത വെയിലുള്ള സമയങ്ങളിൽ ചിത്രീകരണം ഒഴിവാക്കി സാമന്ത തളർന്നുപോകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു എന്നും ബി.വി.നന്ദിനി റെഡ്ഢി വ്യക്തമാക്കി.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.