'റീ ഇമാജിനിങ്ങ് കേരളം': മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുള്ള ദ്വിദിന ശില്പശാല ഇന്ന് സമാപിക്കും
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉള്ള ദ്വിദിന ശില്പശാലയായ 'റീ ഇമാജിനിങ്ങ് കേരള' ഇന്ന് സമാപിക്കും. ശില്പശാലയുടെ അവസാന ദിനമായ ഇന്ന് രാവിലെ 9 മണിക്ക് തന്നെ സെഷനുകള്‍ ആരംഭിക്കും. കേരളത്തിന്റെ സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തിപ്പെടുത്തല്‍, തൊഴില്‍, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആഗോളതലത്തിലെ കേരളത്തിന്റെ സ്ഥാനം തുടങ്ങിയ വിഷയങ്ങളാണ് ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുക.
'കേരളത്തിന്റെ സാമ്പത്തികവും ധനകാര്യപരവുമായ അടിത്തറ പുനര്‍നിര്‍മിക്കുക', 'തൊഴില്‍ തേടുന്നവരില്‍നിന്ന് തൊഴില്‍ നല്‍കുന്നവരിലേക്ക്: അതിവേഗ സാങ്കേതിക മാറ്റങ്ങളുടെ കാലത്തെ കേരളത്തിന്റെ സംരംഭകത്വ-നൈപുണ്യ വികസന അജണ്ട', 'ഉന്നത വിദ്യാഭ്യാസത്തിലെ മികവിലേക്ക്: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യസ്ഥാനമാക്കുക', 'തലമുറമാറ്റത്തെ കൈകാര്യം ചെയ്യുകയും കേരളത്തിന് ആഗോള ബ്രാന്‍ഡ് പദവി സൃഷ്ടിക്കുകയും ചെയ്യുക' തുടങ്ങിയ വിഷയങ്ങളിലാണ് രണ്ടാംദിനത്തിലെ സെഷനുകള്‍.
ദ്വിദിന നേതൃത്വ സംഗമത്തിന്റെ സമാപനച്ചടങ്ങില്‍ മന്ത്രിമാര്‍ക്ക് ഐ.ഐ.എം. കോഴിക്കോട് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.