Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൃഷ്ണന്‍കുട്ടിയെ പുറത്താക്കാത്തത് അധാര്‍മിക നടപടി; എംവി ഗോവിന്ദന്‍ സംസാരിക്കുന്നത് ബിജെപി ഏജന്റിനെപ്പോലെയെന്ന് രമേശ് ചെന്നിത്തല

കൃഷ്ണന്‍കുട്ടിയെ പുറത്താക്കാത്തത് അധാര്‍മിക നടപടി; എംവി ഗോവിന്ദന്‍ സംസാരിക്കുന്നത് ബിജെപി ഏജന്റിനെപ്പോലെയെന്ന് രമേശ് ചെന്നിത്തല
ബിജെപിയുടെ ഘടകകക്ഷിയായ ജെഡിഎസ് അംഗം കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായികരിച്ച ഗോവിന്ദന്‍ മാഷ് ബിജെപിയുടെ ഏജന്റിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു സംസ്ഥാന നേതൃത്വം ഞങ്ങള്‍ ദേവഗൗഡക്ക് ഒപ്പമല്ല എന്ന് പറഞ്ഞാല്‍ തീരുന്ന കാര്യമാണോ ? ദേശീയ പ്രസിഡന്റ് ദേവഗൗഡ വിപ്പ് നല്‍കിയാല്‍ അംഗീകരിച്ചല്ലേ മതിയാകൂ അപ്പോള്‍ പിന്നെ എങ്ങനെ ഇവര്‍ക്ക് ഇടത് പക്ഷ പാര്‍ട്ടിയിലും മന്ത്രിസഭയിലും തുടരാന്‍ കഴിയുക. ഗോവിന്ദന്‍ മാഷിന്റെ ന്യായീകരണം കേട്ടാല്‍ തോന്നും സി പി എം ഉം ബി.ജെപിയുടെ ഘടകകക്ഷിയാണെന്ന് ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വേണ്ടതുള്ളു. യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണു പാര്‍ട്ടി സെക്രട്ടറി പറയുന്നത്. ദവഗൗഡയുടെ വെളിപ്പെടുത്തലോടെ പിണറായി വിജയന് ബി.ജെപിയ മായുള്ള അന്തര്‍ധാര എത്രത്തോളം സജീവമാണെന്ന് വ്യക്തമാണ്. ഇതിലൂടെ രണ്ടാം പിണറായി സര്‍ക്കാറിന് ലഭിച്ച ബി.ജെപി വോട്ട് പാര്‍ലമെന്റ് ഇലക്ഷനിലും ലഭിക്കുമെന്ന ആത്മവിശ്വാസം തന്നെയാണ്. ഇതിന്റെ നീക്കുപാക്ക് സജീവമായി തുടരുന്നതിനാലാണ് ഔദ്യോഗികമായി ബി.ജെപിയുടെ ഭാഗമായ കൃഷ്ണന്‍കൂട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തതിനു പിന്നിലെന്നും കൃഷ്ണന്‍കുട്ടിയെ പുറത്താക്കത്തത് അധാര്‍മ്മിക നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Popular News

പുതിയ സഹകരണ നയത്തിന് ഡിസംബറിൽ തുടക്കമാകും; തട്ടിപ്പുകാരുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടുമ...

Popular News

പ്രായപൂർത്തിയാകാത്തവരിലെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; ജുവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്...

Popular News

വിദ്യാർത്ഥികൾക്ക് മന്ത്രി കെ.എ. തുളസിയുടെ സർപ്രൈസ്; ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ളവർ...

Save your stories

Sign in