Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'തിരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍, ശേഷം പോക്കറ്റടി, മോദി ഇന്ധനവില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നു'; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'തിരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍, ശേഷം പോക്കറ്റടി, മോദി ഇന്ധനവില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നു'; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. വിലക്കയറ്റത്തിന്‍റെ തോഴനായ പ്രധാനമന്ത്രി വീണ്ടും ജനങ്ങളുടെ പോക്കറ്റടിക്കുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ പെട്ടെന്ന് പ്രതികരിക്കാതിരിക്കാന്‍ ഇന്ധനവില ഗഡുക്കളായിട്ടാണ് വര്‍ദ്ധിപ്പിക്കുന്നത്. ആരും അറിയാതെ ജനങ്ങളുടെ പോക്കറ്റ് മുറിക്കുന്ന തന്ത്രമാണ് ഇതിന് പിന്നിലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

രാജ്യം വലിയൊരു സാമ്പത്തിക കൊടുങ്കാറ്റിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് മാസങ്ങളായി നല്‍കുന്നുണ്ടെങ്കിലും, പ്രധാനമന്ത്രി പതിവുപോലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കിലായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിച്ചയുടന്‍ പെട്രോളിനും ഡീസലിനും എട്ട് രൂപയോളമാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചതെന്നും ഇന്ധനവില ഇപ്പോഴും പ്രതിദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ആശങ്ക അറിയിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് വലിയ വാഗ്ദാനങ്ങള്‍ നല്‍കുകയും, ഭരണം കയ്യില്‍ കിട്ടുന്ന ബാക്കി സമയങ്ങളിലെല്ലാം ജനങ്ങളുടെ പോക്കറ്റടിച്ച് അവരെ ദ്രോഹിക്കുകയും ചെയ്യുക എന്നത് മോദി സര്‍ക്കാരിന്റെ സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ രാഹുല്‍ വ്യക്തമാക്കി

Related articles

See all
Popular News

ഫ്ലൈദുബായ് വിമാനത്തിലെ വൻദുരന്തം ഒഴിവാക്കി; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്...

Popular News

വിദ്യാർത്ഥി സംവാദത്തിനായി രാഹുൽ ഗാന്ധി ചെന്നൈയിൽ; മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്ക...

Popular News

മോദി 'പാനിക്' ആണ്; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പതനത്തിലേക്ക് നയിക്കും: കെസ...

Popular News

'പ്രതിഷേധം തുടങ്ങും മുന്‍പേ മോദി തോല്‍വി സമ്മതിച്ചു'; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാന...

Save your stories

Sign in