Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

18 അന്താരാഷ്ട്ര പുരസ്കാരങ്ങളുമായി വിനോദ് കാപ്രിയുടെ ‘പൈർ’ (ചിത); മലയാളം പതിപ്പ് നവംബർ 6ന് തിയേറ്ററുകളിൽ

18 അന്താരാഷ്ട്ര പുരസ്കാരങ്ങളുമായി വിനോദ് കാപ്രിയുടെ ‘പൈർ’ (ചിത); മലയാളം പതിപ്പ് നവംബർ 6ന് തിയേറ്ററുകളിൽ

മികച്ച ചിത്രത്തിനുള്ള 15 പുരസ്കാരങ്ങൾ ഉൾപ്പെടെ ആകെ 18 അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കി ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഇന്ത്യൻ ചിത്രം ‘പൈർ’ (ചിത) നവംബർ 6ന് തിയേറ്ററുകളിലെത്തുന്നു. വിനോദ് കാപ്രി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ മലയാളം പതിപ്പും അന്നുതന്നെ പ്രേക്ഷകർക്ക് മുന്നിലെത്തും. ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രണയം, ജീവിതപങ്കാളിത്തം, വാർധക്യം, ഏകാന്തത എന്നിവയുടെ വൈകാരിക തലങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. വിനോദ് കാപ്രി, അരിന്ദ്ര റായ് ചൗധരി, സുരേഷ് ജോഷി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വിജനമായിക്കൊണ്ടിരിക്കുന്ന ഒരു മലയോര ഗ്രാമത്തിൽ ജീവിക്കുന്ന വയോധികരായ ദമ്പതികളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. വാർധക്യവും വേർപിരിയലിന്റെ യാഥാർഥ്യങ്ങളും കാലത്തിന്റെ കടന്നുപോക്കും നേരിടുമ്പോഴും പരസ്പരം താങ്ങായി അവർ ജീവിതം തുടരുന്നു. ഒരുമിച്ച് ചെലവഴിച്ച വർഷങ്ങളുടെയും മായാത്ത ഓർമകളുടെയും പശ്ചാത്തലത്തിൽ, ജീവിതത്തിന്റെ അവസാന ഘട്ടത്തിലും നിലനിൽക്കുന്ന സ്നേഹബന്ധത്തിന്റെ ആഴം ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. വാർധക്യത്തെക്കുറിച്ചുള്ള കഥ എന്നതിലുപരി, എല്ലാം മാഞ്ഞുതുടങ്ങുമ്പോഴും മായാതെ നിൽക്കുന്ന പ്രണയത്തിന്റെ കഥ കൂടിയാണ് ‘പൈർ’.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് 80 വയസ്സുകാരനായ പദം സിങ്ങും 70 വയസ്സുകാരിയായ ഹീരാ ദേവിയുമാണ്. പ്രൊഫഷണൽ അഭിനയപരിചയമില്ലാത്ത തദ്ദേശീയരായ ഇരുവരുടെയും സ്വാഭാവികമായ പ്രകടനങ്ങളാണ് ചിത്രത്തിന് അസാധാരണമായ സത്യസന്ധതയും വൈകാരിക ആഴവും നൽകുന്നത്. ജീവിതത്തോട് ചേർന്നുനിൽക്കുന്ന ഈ കഥാപാത്രാവിഷ്കാരം പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.

എസ്റ്റോണിയയിലെ പ്രശസ്തമായ ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ ചെയ്ത ചിത്രം, പ്രദർശനത്തിനുശേഷം പ്രേക്ഷകരുടെ വമ്പൻ കയ്യടിയും ഓഡിയൻസ് അവാർഡും സ്വന്തമാക്കിയിരുന്നു. തുടർന്ന് ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ജർമനിയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റുട്ട്ഗാർട്ട്, ബർമിങ്ഹാം ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, അമേരിക്കയിലെ ഡി.സി. സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും നിരവധി അംഗീകാരങ്ങൾ നേടി. അന്താരാഷ്ട്ര പ്രശസ്തയായ ചലച്ചിത്രകാരി ദീപ മേത്തയും ഗാനരചയിതാവുമായ ഗുൽസാറും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഓസ്കാർ ജേതാവ് മൈക്കൽ ഡന്നയും സാർ സിംഗാളും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗുൽസാറിന്റെ വരികൾക്ക് പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ ശ്രുതി സദോലിക്കറാണ് ശബ്ദം പകർന്നിരിക്കുന്നത്.

കേരളത്തിന് പുറമേ ബെംഗളൂരുവിലെ തിയേറ്ററുകളിലും നവംബർ 6ന് ചിത്രം റിലീസ് ചെയ്യും. ഹൈദരാബാദിൽ സിനിപോളിസ് ടി.എൻ.ആർ, ഐനോക്സ് പ്രിസം ഗച്ചിബൗളി, പി.വി.ആർ. ആട്രിയം ഗച്ചിബൗളി, എ.എം.ബി. സിനിമാസ് ഗച്ചിബൗളി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രദർശനം ഉണ്ടായിരിക്കുക. (പിആർഒ - ശബരി).

Related articles

See all
Popular News

വൈറലായി റോയൽ വെഡ്ഡിങ് ക്ഷണക്കത്ത്; പ്രധാനമന്ത്രി മോദിക്കും വിജയിക്കും ക്ഷണം, അനിരുദ്ധ് - ക...

Popular News

'ഹരിവരാസനം' മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക്; സസ്‌പെൻസും വിശ്വാസവും നിറച്ച് സൈജു കുറ...

Popular News

ആക്ഷനും കോമഡിയും ഒത്തുചേരുന്ന ‘സീൻ’; സൂര്യയുടെ മാസ് പ്രകടനവുമായി കിടിലൻ ഗ്ലിംപ്സ് വീഡിയോ പ...

Popular News

മാർഗംകളി താളവും റാപ്പും ഒന്നിച്ച്; തരംഗമായി 'ഡിസ്കോ'യിലെ 'ഇതിന്നോ ആദമേ' ഗാനം, നവംബർ 6-ന് ച...

Save your stories

Sign in