Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെപിസിസി അധ്യക്ഷനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല ; കോൺഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് പി.ടി തോമസ് എംഎൽഎ

കെപിസിസി അധ്യക്ഷനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല ; കോൺഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് പി.ടി തോമസ് എംഎൽഎ
തിരുവനന്തപുരം : കെപിസിസി അധ്യക്ഷനെ വളഞ്ഞിട്ട് ആക്രമിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് പി.ടി തോമസ് എംഎൽഎ. മുഖ്യമന്ത്രി ഉൾപ്പടെ ഇതിനുള്ള ശ്രമം നടത്തുന്നു. ഇത്തരം ശ്രമങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം  തിരുവനന്തപുരത്ത് പറഞ്ഞു. കെപിസിസി പ്രസിഡന്‍റിനെ വിജിലന്‍സ് കേസില്‍ കുടുക്കി നിശബ്ദനാക്കാനുള്ള സര്‍ക്കാർ ശ്രമം വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ആളില്‍നിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് രാഷ്ട്രീയ പകപോക്കലാണെന്നു വ്യക്തം. ഏത് അന്വേഷണവും നേരിടാമെന്ന സുധാകരന്‍റെ നിലപാട് അദ്ദേഹത്തിന്‍റെ നിരപരാധിത്വത്തിന് തെളിവാണ്. തടിവെട്ടു കേസിലും സ്വര്‍ണക്കടത്തിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുകയാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക...

Popular News

കേരളം എഴുപതിന്റെ നിറവില്‍; നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെ ഓര്‍മ്മകളുമായി നിയമസഭയില്‍ മുന...

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Save your stories

Sign in