Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കണ്ണീരടക്കാനാകാതെ അമ്മ ; ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക| VIDEO

കണ്ണീരടക്കാനാകാതെ അമ്മ ;  ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക| VIDEO
ഹാത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവിനെ ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി. തനിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ അമ്മയെ ചേർത്ത്പിടിച്ച് പ്രിയങ്ക ഗാന്ധി ആശ്വസിപ്പിച്ചു. [embed]https://www.facebook.com/JaihindNewsChannel/posts/1437006569823414[/embed] രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 5 അംഗ കോണ്‍ഗ്രസ് സംഘം ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർ രഞ്ജന്‍ ചൗധരി, മുകുള്‍ വാസ്നിക് എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഹാത്രസിലെത്തിയത്. തങ്ങൾ നേരിട്ട ക്രൂരതയെയും അവ​ഗണനയെയും അനീതിയെയും കുറിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും ഇരുവരോടും പറഞ്ഞു. പിതാവിൽ നിന്നും സഹോദരനിൽ നിന്നും രാഹുൽ ​ഗാന്ധി വിവരങ്ങൾ ചോ​ദിച്ചറിഞ്ഞു. കുടുംബത്തിനൊപ്പമുണ്ടാകുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഒരു ശക്തിക്കും ഈ കുടുംബത്തിന്‍റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും പറഞ്ഞു. ഇരയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

ചെസ്സിൽ ചരിത്രമെഴുതി 11-കാരി; ജൂഡിറ്റ് പോൾഗറുടെ 38 വർഷത്തെ റെക്കോർഡ് തകർത്ത് ബോധന ശിവാനന്ദ...

Popular News

വാട്സാപ്പും ടെലഗ്രാമും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: രാജ്യത്ത് പുതിയ 'സിം ബൈൻഡിങ്' നിയമങ്ങ...

Popular News

അരുണാചൽ അതിർത്തിയിലെ ഇന്ത്യ-ചൈന തർക്കം; സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ

Save your stories

Sign in