Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

57-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; 'സർവം മായ' ഉൾപ്പെടെ നാല് മലയാള ചിത്രങ്ങൾ പനോരമയിൽ

57-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; 'സർവം മായ' ഉൾപ്പെടെ നാല് മലയാള ചിത്രങ്ങൾ പനോരമയിൽ

പനജി: 57-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFI) ഇന്ന് ഗോവയിൽ തിരിതെളിയും. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകൾ വൈകീട്ട് ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറും. സിനിമ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 'അതിരുകളില്ലാത്ത കഥകൾ' എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. 86 രാജ്യങ്ങളിൽ നിന്നുള്ള 159 വിദേശ ചിത്രങ്ങളും 76 ഇന്ത്യൻ സിനിമകളുമടക്കം 230-ലധികം ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തുന്നത്.

പവൽ പാവ്ലിക്കോവ്സ്കി സംവിധാനം ചെയ്ത 'ഫാദർലാൻഡ്' ആണ് മേളയിലെ ഉദ്ഘാടന ചിത്രം. 1949-ൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജർമ്മനിയിലൂടെ നൊബേൽ സമ്മാന ജേതാവായ തോമസ് മാനും മകൾ എറിക്കയും നടത്തുന്ന യാത്രയും അവരുടെ അനുഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

സംവിധായകനും നിർമാതാവുമായ ആനന്ദ് എൽ. റായ് അധ്യക്ഷനായ ജൂറിയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങൾ വിലയിരുത്തുന്നത്. സുവർണ മയൂരത്തിനായി 15 സിനിമകളാണ് മാറ്റുരയ്ക്കുന്നത്. ഇതുവരെ പ്രഖ്യാപിച്ച 12 ചിത്രങ്ങളുടെ പട്ടികയിൽ മലയാള സിനിമകൾ ഇടംനേടിയിട്ടില്ല.

പ്രശസ്ത സംവിധായകൻ മധുർ ഭണ്ടാർക്കറാണ് ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗം ജൂറി ചെയർമാൻ. 25 ഫീച്ചർ സിനിമകളും 20 നോൺ-ഫീച്ചർ സിനിമകളും ഇത്തവണ പനോരമയിലുണ്ട്. ആദിത്യ ധർ സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ധുരന്ധർ' ഫീച്ചർ വിഭാഗത്തിലെയും, ലീന യാദവ് ഒരുക്കിയ ലഡാക്കി ചിത്രം 'ബിക്കമിങ്' നോൺ-ഫീച്ചർ വിഭാഗത്തിലെയും ഉദ്ഘാടന ചിത്രങ്ങളാകും.

അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവം മായ'യാണ് ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം. ഇതിനുപുറമെ, പനോരമയിലെ 'ന്യൂ ഹൊറൈസൺ' വിഭാഗത്തിൽ ശ്രുതി ശരണ്യത്തിന്റെ 'ഒറ്റ ഞാവൽമരം', ശ്രീഹരി ഹരിദാസിന്റെ 'അജയന്റെ മരണം: ഒരു കേസ് സ്റ്റഡി' എന്നീ മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കും. നോൺ-ഫീച്ചർ വിഭാഗത്തിൽ സന്ദീപ് ഫ്രാൻസിസ് സംവിധാനം ചെയ്ത 'സ്വിച്ച് ഓഫ്' എന്ന മലയാള ചിത്രവും ഇടംനേടിയിട്ടുണ്ട്.

നിത്യഹരിത നായകൻ പ്രേം നസീറിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'തുലാഭാരം' എന്ന ക്ലാസിക് ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും മേളയിലുണ്ടാകും.

പുതിയ തലമുറയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള 'ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോ' പദ്ധതിയുടെ ആറാം പതിപ്പിൽ 13 ചലച്ചിത്ര മേഖലകളിൽ നിന്നായി 100 യുവ പ്രതിഭകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

മേളയുടെ ഭാഗമായി നടക്കുന്ന മാസ്റ്റർക്ലാസ്, ഇൻ കോൺവർസേഷൻ സെഷനുകളിൽ ഇന്ത്യൻ-അന്താരാഷ്ട്ര സിനിമയിലെ പ്രമുഖർ പ്രേക്ഷകരുമായി സംവദിക്കും. ഫർഹാൻ അക്തർ, അശുതോഷ് ഗോവാരിക്കർ, ഗിരീഷ് കാസറവള്ളി, അയാൻ മുഖർജി, കാർത്തിക് സുബ്ബരാജ് എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് ഗായിക കെ.എസ്. ചിത്രയും സംവിധായകനും നടനുമായ ബേസിൽ ജോസഫും വിവിധ സെഷനുകളിൽ അതിഥികളായെത്തും.

സിംഗപ്പൂർ സംവിധായകൻ ആന്റണി ചെൻ സംവിധാനം ചെയ്ത 'വീ ആർ ഓൾ സ്ട്രേഞ്ചേഴ്സ്' ആണ് സമാപന ചിത്രം. മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവർണ മയൂരവും 51 ലക്ഷം രൂപയും പുരസ്‌കാരമായി ലഭിക്കും. മികച്ച സംവിധായകൻ, നടൻ, നടി, നവാഗത സംവിധായകൻ തുടങ്ങിയ വിഭാഗങ്ങളിൽ രജത മയൂരവും ക്യാഷ് അവാർഡും സമ്മാനിക്കും.

Related articles

See all
Popular News

പതിവ് തെറ്റിച്ച് മമ്മൂട്ടി, ഒപ്പം ദുൽഖറും; നാളെ തിയറ്ററുകളിൽ വാപ്പയും മോനും തമ്മിൽ ബോക്സ്...

Popular News

ബോക്സ് ഓഫീസ് തൂത്തുവാരി 'രാമായണ'; പത്ത് ദിവസം കൊണ്ട് ആഗോളതലത്തിൽ വാരിക്കൂട്ടിയത് 1264 കോടി

Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Save your stories

Sign in