Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പതിവ് തെറ്റിച്ച് മമ്മൂട്ടി, ഒപ്പം ദുൽഖറും; നാളെ തിയറ്ററുകളിൽ വാപ്പയും മോനും തമ്മിൽ ബോക്സ് ഓഫീസ് പോരാട്ടം; വൈറലായി പ്രൊമോഷൻ വിഡിയോ

പതിവ് തെറ്റിച്ച് മമ്മൂട്ടി, ഒപ്പം ദുൽഖറും; നാളെ തിയറ്ററുകളിൽ വാപ്പയും മോനും തമ്മിൽ ബോക്സ് ഓഫീസ് പോരാട്ടം; വൈറലായി പ്രൊമോഷൻ വിഡിയോ

മമ്മൂട്ടിയോടുള്ള അതേ സ്നേഹവും വാത്സല്യവുമാണ് മലയാളികൾക്ക് അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാനോടുമുള്ളത്. ഇരുവരെയും സംബന്ധിച്ച് ഏറെ പ്രത്യേകതകളുള്ള ഒരു വെള്ളിയാഴ്ചയാണ് കടന്നുവരാൻ പോകുന്നത്. നവംബർ 20-ന് വാപ്പയുടെയും മകന്റെയും സിനിമകൾ ഒരുമിച്ച് തിയറ്ററുകളിലെത്തുകയാണ്. ഇരുവരുടേതും മലയാള സിനിമകളല്ല, മറിച്ച് അന്യഭാഷാ ചിത്രങ്ങളാണെന്നതാണ് ഇതിലെ ഏറ്റവും വലിയ കൗതുകം.

മമ്മൂട്ടിയുടെ തമിഴ് ചിത്രമാണ് റിലീസിനൊരുങ്ങുന്നതെങ്കിൽ ദുൽഖറിന്റേത് തെലുങ്ക് സിനിമയാണ്. ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന തമിഴ് ചിത്രം 'ഓം', ദുൽഖർ നായകനാകുന്ന തെലുങ്ക് ചിത്രം 'ആകാശംലോ ഒക്ക താര' എന്നിവയാണ് സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നാളത്തെ റിലീസുകൾ. സാധാരണഗതിയിൽ ദുൽഖറിന്റെ സിനിമകളുടെ പോസ്റ്ററുകളോ ട്രെയ്‌ലറുകളോ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറില്ല.

മുൻപ് 'കുറുപ്പ്' എന്ന ചിത്രത്തിന്റെ സമയത്ത് മമ്മൂട്ടിയുടെ ഈ പതിവ് രീതി തെറ്റിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ, വാപ്പച്ചിയുടെ പേജിൽ കയറി താൻ തന്നെയാണ് അത് പോസ്റ്റ് ചെയ്തതെന്ന് കള്ളച്ചിരിയോടെ ദുൽഖർ പിന്നീട് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഇരു സിനിമകളുടെയും പ്രൊമോഷനായി മമ്മൂട്ടിയും ദുൽഖറും ഒന്നിച്ചെത്തിയിരിക്കുകയാണ്. 'ആകാശംലോ ഒക്ക താര'യ്ക്കായി മമ്മൂട്ടിയും 'ഓം' എന്ന ചിത്രത്തിനായി ദുൽഖറുമാണ് വിഡിയോയിൽ സംസാരിക്കുന്നത്.

"'ആകാശംലോ ഒക്ക താര' നാളെ ലോകമെമ്പാടുമായി റിലീസിനെത്തുന്നു. അതിന്റെ കൂടെ 'ഓം' എന്ന പടവും നാളെ വേൾഡ് വൈഡ് റിലീസിനെത്തുന്നുണ്ട്" എന്നാണ് ചിരിച്ചുകൊണ്ട് ഇരുവരും വിഡിയോയിൽ പറയുന്നത്. 'ഡ്രീം കം ട്രൂ മൊമന്റ്' എന്നാണ് പലരും ഈ വിഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

'ഇത് ഇക്കയെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണോ', 'ഉപ്പച്ചിയും മോനും കൂടെ ഒരു സിനിമ ഇറങ്ങണം', 'ഇത് എഐ ആണ്, അല്ലാതെ ഇങ്ങനെയൊന്നും സംഭവിക്കാൻ വഴിയില്ല' എന്നിങ്ങനെ രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്. എന്തായാലും നാളെ തിയറ്ററുകളിൽ ആവേശകരമായ അച്ഛൻ-മകൻ ബോക്സ് ഓഫീസ് പോരാട്ടത്തിനാകും കളമൊരുങ്ങുക.

Related articles

See all
Popular News

ബോക്സ് ഓഫീസ് തൂത്തുവാരി 'രാമായണ'; പത്ത് ദിവസം കൊണ്ട് ആഗോളതലത്തിൽ വാരിക്കൂട്ടിയത് 1264 കോടി

Popular News

തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Popular News

റെക്കോർഡുകൾ തകർത്ത് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'; രണ്ട് ദിവസത്തിൽ 131 കോടിക്ക് മുകളിൽ കളക...

Save your stories

Sign in