Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അവധിക്കാല യാത്രക്കാർക്ക് സന്തോഷവാർത്ത: ട്രെയിൻ ഗ്രൂപ്പ് ബുക്കിങ്ങിലെ ബെർത്ത് പരിധി എടുത്തുകളഞ്ഞ് റെയിൽവേ; പുതിയ നിയമങ്ങൾ അറിയാം

അവധിക്കാല യാത്രക്കാർക്ക് സന്തോഷവാർത്ത: ട്രെയിൻ ഗ്രൂപ്പ് ബുക്കിങ്ങിലെ ബെർത്ത് പരിധി എടുത്തുകളഞ്ഞ് റെയിൽവേ; പുതിയ നിയമങ്ങൾ അറിയാം

ചെന്നൈ: അവധിക്കാല യാത്രകൾ ആരംഭിക്കുന്നതിനിടെ സംഘം ചേർന്നുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി റെയിൽവേ. വിവാഹം, പഠനയാത്രകൾ, തീർത്ഥാടനം, കായിക-സാംസ്‌കാരിക പരിപാടികൾ എന്നിവയ്ക്കായി ഒന്നിച്ചു യാത്ര ചെയ്യുന്നവരുടെ ബൾക്ക് ടിക്കറ്റ് ബുക്കിങ്ങിന് ഏർപ്പെടുത്തിയിരുന്ന നിശ്ചിത ബെർത്ത് പരിധി റെയിൽവേ എടുത്തുകളഞ്ഞു. ഇതോടെ ചീഫ് റിസർവേഷൻ സൂപ്പർവൈസർമാർക്കും സ്റ്റേഷൻ മാനേജർമാർക്കും ബെർത്ത് പരിധിയില്ലാതെ ഗ്രൂപ്പ് ബുക്കിങ് അനുവദിക്കാൻ അധികാരമുണ്ടാകും.

നേരത്തെ സ്ലീപ്പർ കോച്ചുകളിൽ 50 ശതമാനവും എസി കോച്ചുകളിൽ 33 ശതമാനവുമായിരുന്നു ഗ്രൂപ്പ് ബുക്കിങ്ങിനായി അനുവദിച്ചിരുന്ന പരമാവധി പരിധി. കൂട്ടമായി യാത്ര ചെയ്യുന്നവർക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകുമെന്ന് റെയിൽവേ വ്യക്തമാക്കി. ഗ്രൂപ്പ് യാത്രകൾ സുഗമമാക്കുന്നതിനൊപ്പം ബുക്കിങ് സൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് ഈ പരിഷ്കാരമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

പ്രധാന റിസർവേഷൻ കൗണ്ടറുകളിൽ രാവിലെ 9 മണി മുതലായിരിക്കും ഗ്രൂപ്പ് ബുക്കിങ് അപേക്ഷകൾ സ്വീകരിക്കുക. സാധാരണ യാത്രക്കാർക്കുള്ള അഡ്വാൻസ് റിസർവേഷൻ ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷമാണിത്. എല്ലാ ക്ലാസുകളിലേക്കുമുള്ള ടിക്കറ്റുകൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

മടക്കയാത്രയ്ക്കുള്ള ടിക്കറ്റുകളും അതേ റിസർവേഷൻ ഓഫീസിൽ നിന്ന് തന്നെ ബുക്ക് ചെയ്യാമെങ്കിലും അത് പ്രത്യേക ബുക്കിങ്ങായി മാത്രമേ പരിഗണിക്കുകയുള്ളൂ. ടിക്കറ്റ് പൂഴ്ത്തിവെപ്പും ദുരുപയോഗവും തടയാൻ, അനുവദിക്കുന്ന ബുക്കിങ്ങുകൾക്കായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുകയും അപേക്ഷയിലും യാത്രക്കാരുടെ പട്ടികയിലും ഉദ്യോഗസ്ഥർ ഒപ്പും സീലും രേഖപ്പെടുത്തുകയും ചെയ്യും.

ബൾക്ക് അല്ലെങ്കിൽ ഗ്രൂപ്പ് റിസർവേഷനായി അപേക്ഷിക്കുന്നവർ യാത്രയുടെ ഉദ്ദേശ്യം വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, സംഘത്തിലുള്ള ഓരോ യാത്രക്കാരന്റെയും മുഴുവൻ പേര്, വയസ്സ്, ലിംഗം, മേൽവിലാസം എന്നീ വിവരങ്ങൾ അപേക്ഷയിൽ നിർബന്ധമായും ഉൾപ്പെടുത്തണം. യാത്രയുടെ കാരണം വ്യക്തമാക്കാത്തതോ പൂർണമായ വിവരങ്ങളില്ലാത്തതോ ആയ അപേക്ഷകൾ പരിഗണിക്കില്ല. അതേസമയം, വിദേശ വിനോദസഞ്ചാരികൾക്കും പ്രവാസി ഇന്ത്യക്കാർക്കുമുള്ള റിസർവേഷനുകൾക്ക് നിലവിലുള്ള ഇളവുകൾ തുടരും

Related articles

See all
Popular News

ട്രെയിനുകളിലെ ഭക്ഷണ ശുചിത്വം ഉറപ്പാക്കാൻ സാങ്കേതികവിദ്യ; ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുമായ...

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Popular News

വിദ്യാർത്ഥികൾക്കായി പ്രത്യേക യാത്രാ കിഴിവുമായി എയർ ഇന്ത്യ; ആഭ്യന്തര സർവീസുകളിൽ 10 ശതമാനം ഇ...

Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Save your stories

Sign in